Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രവാസികളുടെ യാത്രയ്ക്ക് കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്രായോഗികം; പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി

പ്രവാസികളുടെ യാത്രയ്ക്ക് കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്രായോഗികം; പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി

ജാസിം മൊയ്തീൻ

മലപ്പുറം: ഗൾഫ് രാജ്യങ്ങളിൽ നിന്നുവരുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കോവിഡ് 19 പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേരള സർക്കാറിന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വാഴക്കാട് പഞ്ചായത്ത് ജിസിസി കെഎംസിസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി ദ്രോഹ നടപടികളിൽ നിന്ന് കേരള സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ മുസ്ലിം ലീഗും കെ.എം.സി.സിയും സംസ്ഥാന തലത്തിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പി.എ. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പിഎ ജബ്ബാർ ഹാജി,ഇസ്മായിൽ മുണ്ടക്കുളം,അഡ്വ.എംകെ.നൗഷാദ്,സി ടി റഫീഖ്,ബീരാൻ ആക്കോട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെഎം ജമീല ടീച്ചർ പ്രസംഗിച്ചു. സി കെ ശാക്കിർ സ്വാഗതവും ടി പി അഷ്‌റഫ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP