Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താക്കോൽ ദ്വാര ശാസ്ത്രക്രിയയിൽ കൂടി ഗർഭാശയം നീക്കം ചെയ്ത് എറണാകുളം ഇ എസ് ഐ ആശുപത്രി; കേരളത്തിൽ ഇ എസ് ഐയുടെ കീഴിലുള്ള ഒരു ആശുപത്രിയിൽ ഈ ശസ്ത്രക്രിയ ഇതാദ്യം

താക്കോൽ ദ്വാര ശാസ്ത്രക്രിയയിൽ കൂടി ഗർഭാശയം നീക്കം ചെയ്ത് എറണാകുളം ഇ എസ് ഐ ആശുപത്രി; കേരളത്തിൽ ഇ എസ് ഐയുടെ കീഴിലുള്ള ഒരു ആശുപത്രിയിൽ ഈ ശസ്ത്രക്രിയ ഇതാദ്യം

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം ഇ എസ് ഐ ആശുപത്രിയിൽ താക്കോൽ ദ്വാര ശാസ്ത്രക്രിയയിൽ കൂടി ഗർഭാശയം നീക്കം ചെയ്തു. കേരളത്തിൽ ഇ എസ് ഐ യുടെ കീഴിലുള്ള ഒരു ആശുപത്രിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ശാസ്ത്രക്രിയ നടക്കുന്നത്. പൂർണ്ണ വിജയമായിരുന്നു ഈ ശസ്ത്രക്രിയ.

ഈ താക്കോൽ ദ്വാര ശാത്രക്രിയക്കു നേതൃത്വം കൊടുത്തത് എറണാകുളം ഇ എസ് ഐ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ റാണിപ്രസാദ് ആണ്. അനാസ്‌തെഷ്യ ഡോക്ടർ റിജോ സെബാസ്റ്റ്യൻ ആണ് നൽകിയത്. ഡോക്ടർ ആശറാണി, ഡോക്ടർ അക്ഷയ് പ്രഭു, സ്റ്റാഫ് നേഴ്‌സ് ദീപമോൾ എന്നിവരും താക്കോൽ ദ്വാര ശാസ്ത്രക്രിയ ടീമിൽ ഉണ്ടായിരുന്നു.

സ്വകാര്യ ആശുപത്രികളിൽ ഒന്നര ലക്ഷത്തോളം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയാണ് ഇത്. ഇതോടെ എറണാകുളത്തെ ആശുപത്രിയിൽ ഈ ചികിൽസ സാധാരണക്കാരായ ഇ എസ് ഐ അംഗത്വമുള്ളവർക്കും ചെയ്യാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP