Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്ഡിപിഐ കൗൺസിലർ അൻസാരിക്ക് ആറു മാസക്കാലത്തേക്ക് അവധി അനുവദിക്കണം; എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി ഈരാറ്റുപേട്ട നഗരസഭ; അൻസാരിക്ക് സംരക്ഷണം നൽകണമെന്നും യുഡിഎഫ് ഭരണ നേതൃത്വം

എസ്ഡിപിഐ കൗൺസിലർ അൻസാരിക്ക് ആറു മാസക്കാലത്തേക്ക് അവധി അനുവദിക്കണം; എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി ഈരാറ്റുപേട്ട നഗരസഭ; അൻസാരിക്ക് സംരക്ഷണം നൽകണമെന്നും യുഡിഎഫ് ഭരണ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ഈരാറ്റുപേട്ട: പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ കൗൺസിലർക്ക് പിന്തുണയുമായി യുഡിഎഫ് ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭ. എസ്ഡിപിഐ കൗൺസിലർ അൻസാരി ഇപിയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് കൂടിയ നഗരസഭ കൗൺസിലിലാണ് യുഡിഎഫ് ഭരണസമിതി പിന്തുണ നൽകിയത്.

ഫെബ്രുവരി ഒന്നിന് കൂടിയ നഗരസഭ കൗൺസിൽ മീറ്റിങ്ങിൽ എസ്ഡിപിഐ കൗൺസിലർ അൻസാരിക്ക് ആറു മാസക്കാലത്തേക്ക് അവധി അനുവദിക്കണമെന്നും, സംരക്ഷണം നൽകണമെന്നുമുള്ള ആവശ്യം ഭരണസമിതി അജണ്ടയായി ഉൾപെടുത്തുകയായിരുന്നു.

എസ്ഡിപിഐ കൗൺസിലർമാരും, മുസ്ലിംലീഗിലെ മുതിർന്ന അംഗം പി എം അബ്ദുൽ ഖാദറും, കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുനിസിപ്പൽ വൈസ് ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇല്യാസ്, വെൽഫെയർ പാർട്ടി അംഗങ്ങൾ ഉൾപ്പടെയുള്ള യുഡിഎഫ് കക്ഷി നേതാക്കൾ പിന്തുണച്ച് സംസാരിക്കുകയും എൽഡിഎഫ് കൗൺസിലർമാർ എതിർക്കുകയും ചെയ്തു.

27 അംഗങ്ങൾ പങ്കെടുത്ത കൗൺസിൽ യോഗത്തിൽ 9 എൽഡിഫ് കൗൺസിൽ അംഗങ്ങൾ വിയോജനം രേഖപ്പെടുത്തുകയും മുസ്ലിംലീഗിലെ റിയാസ് പ്ലാമൂട്ടിലും, കോൺഗ്രസിലെ അൻസൽന പരികുട്ടിയും വിട്ട് നിൽക്കുകയും ചെയ്തു.

എന്നാൽ 12 യുഡിഎഫ് വോട്ടുകളുടെയും 4 എസ്ഡിപിഐ വോട്ടുകളുടെയും ഭൂരിപക്ഷത്തോടെ എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ കൗൺസിലർ അൻസാരി ഇ പിക്ക് മുൻകാല പ്രാബല്യത്തോട് കൂടി അവധി അനുവദിക്കുകയും ചെയ്തു. നിലവിൽ നഗരസഭയിൽ യുഡിഎഫ് ഭരിക്കുന്നത് യുഡിഎഫ് സ്വാതന്ത്ര്യരായി വിജയിച്ച രണ്ടു വെൽഫയർ പാർട്ടി അംഗങ്ങളുടെ പിന്തുണയോടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP