Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയജലത്തെ പേടിക്കാതെ അബിൻ ആംബുലൻസ് പായിച്ചത് രണ്ടു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ; ഒരു മീറ്റർ ഉയരത്തിലുള്ള വെള്ളക്കെട്ടിലൂടെ ആംബുലൻസ് ഓടിച്ചത് പനിപിടിച്ച് ഗുരുതരാവസ്ഥയിലായ ഐരൂർ സ്വദേശികളുടെ മകനെ ആശുപത്രിയിൽ എത്തിക്കാൻ

പ്രളയജലത്തെ പേടിക്കാതെ അബിൻ ആംബുലൻസ് പായിച്ചത് രണ്ടു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ; ഒരു മീറ്റർ ഉയരത്തിലുള്ള വെള്ളക്കെട്ടിലൂടെ ആംബുലൻസ് ഓടിച്ചത് പനിപിടിച്ച് ഗുരുതരാവസ്ഥയിലായ ഐരൂർ സ്വദേശികളുടെ മകനെ ആശുപത്രിയിൽ എത്തിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: പനി കലശലായതോടെ കുട്ടിയെ അങ്കമാലിയിൽ എത്തിക്കാൻ അബിൻ ആംബുലൻസ് പായിച്ചത് പ്രളയജലത്തെ പോലും വകവെക്കാതെ. പാറക്കടവ് സഹകരണ ബാങ്കിലെ ആംബുലൻസ് ഡ്രൈവറായ അബിന്റെ സാഹസികമായ ഇടപെടലിലൂടെ രക്ഷിക്കാനായത് രണ്ടുവയസുകാരന്റെ ജീവൻ. ഐരൂർ സ്വദേശികളുടെ രണ്ടു വയസ്സുള്ള ആൺകുട്ടിയെയാണ് അബിൻ കുറുമശേരിയിൽ നിന്ന് അങ്കമാലിയിലെത്തിച്ചത്. കുട്ടി അപകടനില തരണം ചെയ്തു.

കുറുമശേരിയിൽ നിന്നും ചൂണ്ടാംതുരുത്തി വഴിയാണ് അങ്കമാലിയിലേക്കു പോകേണ്ടിയിരുന്നത്. റോഡിലെ വെള്ളക്കെട്ടിലൂടെ ടിപ്പർ, ടോറസ് തുടങ്ങിയ വലിയ വാഹനങ്ങൾക്കു മാത്രമേ പോകാൻ കഴിയൂ. കുട്ടിയെ അടിയന്തരമായി വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയും വേണം. വിവരം പറഞ്ഞതോടെ അബിൻ മറ്റൊന്നുമാലോചിക്കാതെ ആംബുലൻസ് പായിക്കുകയായിരുന്നു. ഒരു മീറ്റർ ഉയരത്തിലുള്ള വെള്ളക്കെട്ടിലൂടെ ആംബുലൻസ് പായിച്ച അബിൻ നാട്ടിലെ താരമാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP