Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൊണ്ടിമുതലും ഇല്ല ദൃക്‌സാക്ഷിയും; എടയാർ സ്വർണക്കവർച്ചക്കേസിൽ തൊണ്ടി മുതൽ കണ്ടെത്താൻ കഴിയാതെ ഉഴറി പൊലീസ്; 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; 20 കിലോ സ്വർണം തട്ടിയ അഞ്ചു പ്രതികൾ ഉടൻ ജാമ്യത്തിലിറങ്ങിയേക്കും; പൊലീസിന് വമ്പൻ തിരിച്ചടി

തൊണ്ടിമുതലും ഇല്ല ദൃക്‌സാക്ഷിയും; എടയാർ സ്വർണക്കവർച്ചക്കേസിൽ തൊണ്ടി മുതൽ കണ്ടെത്താൻ കഴിയാതെ ഉഴറി പൊലീസ്; 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; 20 കിലോ സ്വർണം തട്ടിയ അഞ്ചു പ്രതികൾ ഉടൻ ജാമ്യത്തിലിറങ്ങിയേക്കും; പൊലീസിന് വമ്പൻ തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; തൊണ്ടി മുതൽ മാത്രമല്ല ദൃക്‌സാക്ഷികളുമില്ല. ആറു കോടി രൂപയുടെ എടയാർ സ്വർണക്കവർച്ചക്കേസിൽ തൊണ്ടി മുതൽ കണ്ടെത്താൻ പരാജയപ്പെട്ട അന്വേഷണ സംഘം. കേസ് പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. തൊണ്ടിമുതൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. അറസ്റ്റിലായ പ്രതികൾ സ്വാഭാവിക ജാമ്യത്തിനായി ഹർജി സമർപ്പിച്ചു. തൊണ്ടി മുതൽ കണ്ടെത്താൻ പൊലീസിനു കഴിയാത്ത സാഹചര്യത്തിൽ പ്രതികൾ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കും.ഇവരുടെ ജാമ്യാപേക്ഷ പല തവണ കോടതി തള്ളിയിരുന്നു. എടയാറിലെ സിജിആർ മെറ്റലോയിസ് എന്ന സ്ഥാപനത്തിലേക്കു കൊണ്ടുവന്ന 20 കിലോ ഗ്രാം സ്വർണമലരുകളാണ് മെയ്‌ 9നു രാത്രി കവർച്ച ചെയ്യപ്പെട്ടത്.

മൂവാറ്റുപുഴ കാപ്പ് നസീബ് നൗഷാദ് (22), തൊടുപുഴ കുമാരമംഗലം എൻ.എസ്. സനീഷ് (30), വാത്തിക്കുഴി മുരിക്കശേരി കരിയത്ത് സതീഷ് സെബാസ്റ്റ്യൻ (39), കമ്പംമെട്ട് കിഴക്കേ മഠത്തിൽ കെ.ബി. റാഷിജ് (37), മുതലക്കോടം കോളനിപ്പടി പുള്ളോലിൽ ബിബിൻ ജോർജ് (22) എന്നിവരാണു കേസിലെ പ്രതികൾ.പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അവസരം ലഭിച്ചിട്ടും കൊള്ള ചെയ്യപ്പെട്ട സ്വർണം സംബന്ധിച്ച വിവരം പൊലീസിന് ലഭിക്കാത്തത് ആശങ്കയുണർത്തുന്നുണ്ട്.

കവർച്ച സംഘത്തിലെ അംഗങ്ങളെ പിടികൂടിയിട്ടും തൊണ്ടി മുതലായ 20 കിലോഗ്രാം സ്വർണം കണ്ടെത്താൻ പൊലീസിനു കഴിയാത്തതു കടുത്ത വിമർശനത്തിനു വഴിയൊരുക്കിയിരുന്നു. സ്വർണം കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കാമെന്നു പറഞ്ഞ് പ്രതികൾ പൊലീസിനെ കബളിപ്പി ച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP