Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം; വിദേശത്ത് നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവർ 23; സമ്പർക്കം വഴി 109; 22 നാവികസേന ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും സമ്പർക്കത്തിലൂടെ രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം; വിദേശത്ത് നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നും വന്നവർ 23; സമ്പർക്കം വഴി 109; 22 നാവികസേന ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും സമ്പർക്കത്തിലൂടെ രോഗം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ- 23.സമ്പർക്കം വഴി പേർക്ക് രോഗം സ്ഥിരീകരിച്ചവർ 109. ഇതിൽ 22 പേർ നാവികസേനാ ഉദ്യോഗസ്ഥരും. ഒരാൾ ആരോഗ്യ പ്രവർത്തകയാണ്

 • മുംബൈയിൽ നിന്നെത്തിയ പിണ്ടിമന സ്വദേശി(50)

• മുംബൈയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശി(31)
തമിഴ്‌നാട് സ്വദേശികൾ - 21

• സമ്പർക്കം വഴി പേർക്ക് രോഗം സ്ഥിരീകരിച്ചവർ 109
ഇതിൽ 22 പേർ നാവികസേനാ ഉദ്യോഗസ്ഥരും. ഒരാൾ ആരോഗ്യ പ്രവർത്തകയാണ്

• ഇടുക്കി ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ നിലവിൽ എറണാകുളം ജില്ലയിലാണ് ചികിത്സയിലുള്ളത്.

• ഇന്ന് 66 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 63 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരാളും, 2 പേർ മറ്റ് ജില്ലക്കാരുമാണ് .

• ഇന്ന് 494 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 666 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11313 ആണ്. ഇതിൽ 9509 പേർ വീടുകളിലും, 168 പേർ കോവിഡ് കെയർ സെന്ററുകളിലും 1636 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 69 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 117 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 863 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 765 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 637 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1155 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1868 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ജില്ലയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, തുറവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ഡോക്ടർമാർ ,നഴ്‌സ്മാർ മറ്റ് ജീവനക്കാർക്കും,കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 425 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 315 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4228 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 396 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 12 ചരക്കു ലോറികളിലെ 13 ഡ്രൈവർമാരുടെയും ക്‌ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 7 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP