Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടു ഡി.വൈ.എസ്‌പി മാരുടെ മേൽനോട്ടത്തിലുള്ള സംഘം 24 മണിക്കൂറും പ്രവർത്തിക്കും; കോവിഡ് പോസിറ്റീവ് ആയവരെ ബന്ധപ്പെട്ട് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ റൂട്ട് മാപ്പ് തയ്യാറാക്കും; കോവിഡിനെ നിയന്ത്രിക്കാൻ ബൃഹത് കർമ്മപദ്ധതിയുമായി എറണാകുളം പൊലീസ്

രണ്ടു ഡി.വൈ.എസ്‌പി മാരുടെ മേൽനോട്ടത്തിലുള്ള സംഘം 24 മണിക്കൂറും പ്രവർത്തിക്കും; കോവിഡ് പോസിറ്റീവ് ആയവരെ ബന്ധപ്പെട്ട് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ റൂട്ട് മാപ്പ് തയ്യാറാക്കും; കോവിഡിനെ നിയന്ത്രിക്കാൻ ബൃഹത് കർമ്മപദ്ധതിയുമായി എറണാകുളം പൊലീസ്

സ്വന്തം ലേഖകൻ

ആലുവ: കോവിഡിനെ നിയന്ത്രിക്കാൻ ബൃഹത് കർമ്മപദ്ധതിയുമായി പൊലീസ്. കോവിഡ് സ്ഥിരീകരിക്കുന്നവരെ നിരീക്ഷിക്കുന്നതിനും അവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വ്യാപനം തടയുന്നതിനും, ജില്ലാ പൊലീസ് ആസ്ഥാനത്ത് വിദഗ്ധ സംഘത്തെ നിയോഗിച്ചതായി റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. രണ്ടു ഡി.വൈ.എസ്‌പി മാരുടെ മേൽനോട്ടത്തിലുള്ള സംഘം 24 മണിക്കൂറും പ്രവർത്തിക്കും. കോവിഡ് പോസിറ്റീവ് ആയവരെ ബന്ധപ്പെട്ട് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ആദ്യം ചെയ്യുന്നത്.

ഇതിന് പൊലീസ് ഉദ്യോഗസ്ഥർ കോവിഡ് പോസിറ്റീവ് ആയവരെ ഫോൺ മുഖാന്തിരം ബന്ധപ്പെടും. തുടർന്ന് ഈ കാലയളവിൽ പോസിറ്റീവ് ആയവരുമായി പ്രാഥമിക, ദ്വിതീയ, ത്രിദീയ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തും. ഇതിനുവേണ്ടി ഗൂഗിൾ മാപ്പ്, സി,സി ടി,വി, ടെലിഫോൺ രേഖകൾ എന്നിവ വിദഗ്ദരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിക്കും. ഈ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് വേണ്ടി ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷനിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ഇങ്ങനെ തയ്യാറാക്കുന്ന സമ്പർക്ക പട്ടിക ജില്ലാ സർവൈലൻസ് ഓഫീസർക്ക് കൈമാറും. ഈ പട്ടിക ജില്ലാ സർവൈലൻസ് ഓഫീസറും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് പരിശോധിച്ച് രോഗ വ്യാപന പ്രദേശങ്ങിൽ ആവശ്യമായ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ഇങ്ങനെ സമ്പർക്ക പട്ടിക തയ്യാറാക്കുകയും രോഗ വ്യാപന സാധ്യത ഉള്ളവരെ കണ്ടുപിടിക്കാനും കഴിയും. ഇവരോട് ക്വാറന്റെനിൽ പോകാൻ നിർദ്ദേശം നൽകുകയും പൊലീസ് നിരന്തരം നിരീക്ഷണം നടത്തുകയും ചെയ്യും. ഇതിൽ പോസിറ്റീവ് ആകുന്നവരെ ഉടൻ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കും.

ക്വാറന്റെൻ ലംഘിക്കുന്നവർ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്‌പി. പറഞ്ഞു. വിദേശത്ത് നിന്നും വരുന്നവരുടെയും ഇതര സംസ്ഥാനത്തു നിന്നു വരുന്നവരുടേയും കണക്കുകളും വിവരങ്ങളും ജില്ലാ പൊലീസ് ആസ്ഥാനത്ത് ശേഖരിക്കുന്നുണ്ട്. ഇവരുടെ നിരീക്ഷണ കാലവും പൊലീസിന്റെ പരിശോധനക്കു വിധേയമാക്കും.

ഇതര സംസ്ഥാനത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നവരുടെ ഉത്തരവാദിത്വമാണ് ഇവർ ക്വാറന്റെൻ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തൽ. തൊഴിലാളികൾ അതു ലംഘിച്ചാൽ കൊണ്ടുവരുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഇതു കൂടാതെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് രൂപകൽപ്പന ചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആപ്ലിക്കേഷൻ വഴിയും ക്വാറന്റെനിൽ കഴിയുന്നവരെ നിരീക്ഷിക്കുകയും അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP