Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിൽ അനാഥരാകില്ല അക്ഷരങ്ങൾ!; മഴക്കെടുതി തകർത്തെറിഞ്ഞ കേരളത്തിലെ വായനശാലകൾക്ക് സഹായവുമായി ഡി.സി ബുക്‌സ്; ശിഥിലമായ വായനശാലകൾക്ക് പതിനായിരം രൂപയുടെ പുസ്‌കങ്ങൾ നൽകും

പ്രളയത്തിൽ അനാഥരാകില്ല അക്ഷരങ്ങൾ!; മഴക്കെടുതി തകർത്തെറിഞ്ഞ കേരളത്തിലെ വായനശാലകൾക്ക് സഹായവുമായി ഡി.സി ബുക്‌സ്; ശിഥിലമായ വായനശാലകൾക്ക് പതിനായിരം രൂപയുടെ പുസ്‌കങ്ങൾ നൽകും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിലെ വായനശാലകൾക്ക് സഹായവുമായി ഡിസി ബുക്സ്. പുസ്തകങ്ങൾ നഷ്ടപ്പെട്ട വായനശാലകൾ സജീവമാക്കുന്നതിന്റെ ഭാഗമായി 10,000 രൂപയുടെ പുസ്തകങ്ങൾ വായനശാലകൾക്കായി ഡി.സി ബുക്‌സ് സൗജന്യമായി നൽകും.

ഡിസി ബുക്‌സും ഡി സി കിഴക്കെമുറി ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഈ സംരഭം. മലയാളത്തിലെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളായിരിക്കും വായനശാലകൾക്കായി നൽകുന്നത്. കേരള ഗ്രന്ഥശാലാ സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ വായനശാലകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഗ്രന്ഥശാലാ സംഘത്തിന്റെ താലൂക്ക് തല സെക്രട്ടറിയുടെയോ പ്രസിഡന്റിന്റെയോ സാക്ഷ്യപത്രവും വില്ലേജ് ഓഫിസർ ഒപ്പുവെച്ച വായനശാലയുടെ വിവരങ്ങളടങ്ങിയ സാക്ഷ്യപത്രവും അപേക്ഷയിൽ ഉൾപ്പെടുത്തണം.

വായനശാലകൾക്കായുള്ള പുസ്തകങ്ങൾ 2018 സെപ്റ്റംബർ 30 മുതൽ വിതരണം ചെയ്ത് തുടങ്ങും. വിശദവിവരങ്ങളടങ്ങിയ അപേക്ഷയും ലിസ്റ്റും സെപ്റ്റംബർ 15ന് മുമ്പായി പബ്ലിക്കേഷൻ മാനേജർ, ഡിസി ബുക്‌സ്, ഡിസി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേർഡ് സ്ട്രീറ്റ്, കോട്ടയം 01 എന്ന മേൽവിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ അയക്കേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP