Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു.ഡി.എഫ് പൊളിക്കാനായി പാലം പണിയുന്നു; ഞങ്ങൾ പാലയെ പുതുക്കി പണിയുന്നു; ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് പരിഹസിച്ച് ഇപി ജയരാജൻ; വിജയം ഭരണവിരുദ്ധ വികാരമെന്ന് വിധിയെഴുതിയവർക്കുള്ള മറുപടിയാണെന്നും മന്ത്രി

യു.ഡി.എഫ് പൊളിക്കാനായി പാലം പണിയുന്നു; ഞങ്ങൾ പാലയെ പുതുക്കി പണിയുന്നു; ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസിന് പരിഹസിച്ച് ഇപി ജയരാജൻ; വിജയം ഭരണവിരുദ്ധ വികാരമെന്ന് വിധിയെഴുതിയവർക്കുള്ള മറുപടിയാണെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; സർവമേഖലകളിലും വികസനക്കുതിപ്പ് തുടരുന്ന എൽ.ഡി.എഫ് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസമാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ കണ്ടതെന്ന് മന്ത്രി ഇ.പി ജയരാജൻ. യു.ഡി.എഫ് പൊളിക്കാനായി പാലം പണിയുമ്പോൾ തങ്ങൾ പാലാ മണ്ഡലത്തെ പുതുക്കി പണിയാൻ പോകുകയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയം ഭരണവിരുദ്ധ വികാരമെന്ന് വിധിയെഴുതിയവർക്കുള്ള മറുപടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ജയരാജൻ പറഞ്ഞു.

നാടിന്റെ വികസനമുരടിപ്പാണ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചർച്ച ചെയ്തത്. മണ്ഡലത്തിന്റെ യഥാർഥ വികസന കാഴ്ചപ്പാടും ജനകീയ പ്രശ്‌നങ്ങളും ഉയർത്തി എൽ.ഡി.എഫ് പ്രചാരണം നടത്തി. റബറിന്റെ നാടായ പാലായെ ദീർഘകാലം പ്രതിനിധീകരിച്ച പാർട്ടിക്ക് പത്ത്‌പേർക്ക്‌പോലും തൊഴിൽ നൽകുന്ന, ദീർഘവീക്ഷണമുള്ള ഒരു പദ്ധതിപോലും കൊണ്ടുവരാനായില്ല. റബറധിഷ്ഠിത വ്യവസായം, കാർഷിക വിഭവസംസ്‌കരണ-വിപണന കേന്ദ്രം, കാർഷിക കയറ്റുമതി, ജൈവകൃഷി പ്രോത്സാഹനം, കായിക പരിശീലന കേന്ദ്രം, ടൂറിസം പദ്ധതികൾ തുടങ്ങിയവ മുന്നോട്ടുവച്ചാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പാലായിലെ ഇടതുപക്ഷത്തിന്റെ വളർച്ച പെട്ടെന്നൊരുദിനമുണ്ടായതല്ല. 2001ൽ ഉഴവൂർ വിജയനെതിരെ 22,301 വോട്ട് ഭൂരിപക്ഷമായിരുന്നു മാണിക്ക്. 2006ൽ 7753 ആയി കുറഞ്ഞു. 2011ൽ ഭൂരിപക്ഷം 5259 ആയി. കെ എം മാണി അവസാനം മത്സരിച്ച 2016ൽ 4703 ആയി കുറഞ്ഞു. ഇത്തവണ വർഗീയതക്കെതിരെ മതനിരപേക്ഷ മൂല്യങ്ങളുയർത്തിപ്പിടിച്ച് ഇടതുപക്ഷം മുന്നോട്ടുവെച്ച വികസന നയങ്ങൾ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു.ഡി.എഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ വിജയിച്ചിരിക്കുന്നത്.54137 വോട്ടുകൾ മാണി സി.കാപ്പൻ നേടിയപ്പോൾ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാർത്ഥി എൻ.ഹരിക്ക് 18044 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP