Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരട് ഫ്‌ളാറ്റ് ഉടമകളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന സർക്കാരിന് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ താത്പ്പര്യമില്ല; നിർമ്മാതക്കളുമായി ഒത്തുക്കളിക്കുന്നു; നിർമ്മാതാക്കൾക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങിയില്ല; ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുമില്ല; സർക്കാരിനെതിരെ സുപ്രീംകോടതിക്ക് പരിസ്ഥിതി സംഘടനയുടെ കത്ത്  

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മരട് ഫ്‌ളാറ്റ് വിഷയത്തിൽ സർക്കാരിനെതിരെ സുപ്രീം കോടതിക്ക് കത്തയച്ച് പരിസ്ഥിതി സംഘടന. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യമില്ലെന്നും ഫ്‌ളാറ്റ് നിർമ്മാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ചാണ് സംഗടനയുടെ കത്ത്.

ഫ്‌ളാറ്റ് ഉടമകളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും കോടതിയുടെ അന്ത്യശാസനം ഒന്നുകൊണ്ടു മാത്രമാണ് നോട്ടിസ് നൽകാനെങ്കിലും സർക്കാർ തയാറായതെന്നും കത്തിൽ പറയുന്നു.കെട്ടിട നിർമ്മാതാക്കൾക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടങ്ങിയില്ല, ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചില്ലെന്നും കത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

തിരുവനന്തപുരം പേരൂർക്കട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗൺസിലാണ് സുപ്രീം കോടതിക്ക് കത്ത് നൽകിയത്. കത്ത് നാളെ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. ഇത് സബന്ധിച്ച ഓഫീസ് റിപ്പോർട്ട് പുറത്തിറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP