Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഎൻപിസിക്ക് എതിരെയുള്ള അന്വേഷണം വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു; ഗൾഫിലെ ഹോട്ടലുകളിലും കൂട്ടായ്മ പാർട്ടികൾ നടത്തിയെന്ന് സൂചന; തുടരന്വേഷണത്തിന് ഹൈടെക് സെല്ലിന്റെ സഹായം തേടി എക്‌സൈസ്

ജിഎൻപിസിക്ക് എതിരെയുള്ള അന്വേഷണം വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു; ഗൾഫിലെ ഹോട്ടലുകളിലും കൂട്ടായ്മ പാർട്ടികൾ നടത്തിയെന്ന് സൂചന; തുടരന്വേഷണത്തിന് ഹൈടെക് സെല്ലിന്റെ സഹായം തേടി എക്‌സൈസ്

തിരുവനന്തപുരം: സമൂഹമാധ്യമ കൂട്ടായ്മയായ ജി.എൻ.പി.സിയ്‌ക്കെതിരായ അന്വേഷണം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.ഗൾഫിലെ ചില ഹോട്ടലുകളിൽ ജി.എൻ.പി.സിയുടെ പാർട്ടികൾ സംഘടിപ്പിച്ചതായി സൂചന ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം അവിടേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.കൂട്ടായ്മയുടെ അഡ്‌മിന്മാർക്കും മോഡറേറ്റർമാർക്കുംഎതിരെയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ അജിത്തും ഭാര്യയും ഒഴികെ മറ്റാരും ഗ്രൂപ്പിൽ അഡ്‌മിന്മാരല്ല. നേരത്തെ സജീവമായി ഉണ്ടായിരുന്ന അഡ്‌മിന്മാരുടെ ബാങ്ക് അക്കൗണ്ടുകൾ സഹിതം പരിശോധിക്കും എന്നാണ് വിവരം. ഗ്രൂപ്പിനെതിരെ എക്സൈസിന് പുറമെ പൊലീസും കേസെടുത്തിട്ടുണ്ട്. പൊലീസ് ഹൈടെക് സെല്ലിൽ നിന്നുള്ള ചില വിവരങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ തുടർ അന്വേഷണം സാധ്യമാകൂ എന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രവീൺ വ്യക്തമാക്കി.

ജി.എൻ.പി.സി ഗ്രൂപ്പിന് പിന്നിൽ മദ്യ കമ്പനികളാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.ജി.എൻ.പി.സിയുടെ വാർഷികം സ്പോൺസർ ചെയ്തത് മദ്യ കമ്പനികളാമെന്നും പല മദ്യ ബ്രാൻഡുകളും ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചുവെന്നും എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മദ്യപാനത്തിന്റെ പ്രോത്സാഹനം, കുട്ടികളെ ഉൾപ്പടെ മദ്യപിക്കുന്നതിനൊപ്പം നിർത്തിയുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യൽ എന്നിവ നടത്തിയെന്ന് കാണിച്ചാണ് അഡ്‌മിൻ ്ജിത് കുമാറിനും ഉഭാര്യ വിനീതയ്ക്കും എതിരെ കേസെടുത്തത്. ഇരുവരും ഒളിവിലാണ്. മദ്യവിൽപ്പനയുടെ കൂപ്പൺ ഉൾപ്പടെ പാപ്പനംകോടുള്ള അജിത് കുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നാണ് എക്‌സൈസ് ഭാഷ്യം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP