Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു; വരുൺ കെ എസിന് ഒന്നാം റാങ്ക്; ഗോകുൽ ടി കെ, മലപ്പുറം സ്വദേശി നിയാസ് മോൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു; വരുൺ കെ എസിന് ഒന്നാം റാങ്ക്; ഗോകുൽ ടി കെ, മലപ്പുറം സ്വദേശി നിയാസ് മോൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ കോട്ടയം സ്വദേശിയായ വരുൺ കെ എസിനാണ് ഒന്നാം റാങ്ക്, കണ്ണൂർ സ്വദേശി ഗോകുൽ ടി കെ, മലപ്പുറം സ്വദേശി നിയാസ് മോൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഫാർമസി പ്രവേശന പരീക്ഷയിൽ തൃശൂർ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

www.cee.kerala.gov.in വെബ്‌സൈറ്റ് വഴി ഫലമറിയാം. പ്രവേശനപരീക്ഷയിലെ സ്‌കോർ കഴിഞ്ഞ ഒമ്പതിന് പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് ടു പരീക്ഷയിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പ്രവേശനപരീക്ഷയിലെ മാർക്കും തുല്യമായി പരിഗണിച്ചുള്ള നോർമലൈസേഷൻ പ്രക്രിയയിലൂടെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. ബി.ആർക് പ്രവേശനത്തിനുള്ള ആർക്കിടെക്ചർ റാങ്ക് പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.

'നാറ്റ' പരീക്ഷ ഫലം വൈകിയതോടെയാണ് ബി ആർക് റാങ്ക് പട്ടിക തയാറാക്കുന്നതും വൈകിയത്. ആർക്കിടെക്ചർ റാങ്ക് പട്ടിക തയാറാക്കുന്നതിന്റെ മുന്നോടിയായ യോഗ്യത പരീക്ഷ (പ്ലസ് ടു/ തത്തുല്യം)യുടെ മാർക്കും 'നാറ്റ' സ്‌കോറും സമർപ്പിക്കാനുള്ള സമയം ഈ മാസം 26 വരെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP