Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

'എമ്പുരാൻ' ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി; മുരളി ഗോപി പങ്കുവെച്ച ഫോട്ടോയ്ക്ക് കമന്റുമായി പൃഥ്വിരാജ്; ഷൂട്ടിങ് 2023 ആദ്യം; ആകാംക്ഷയോടെ ആരാധകർ

'എമ്പുരാൻ' ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി; മുരളി ഗോപി പങ്കുവെച്ച ഫോട്ടോയ്ക്ക് കമന്റുമായി പൃഥ്വിരാജ്; ഷൂട്ടിങ് 2023 ആദ്യം; ആകാംക്ഷയോടെ ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാൻ. 2019ൽ പുറത്തിറങ്ങിയ 'ലൂസിഫർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു 'ലൂസിഫർ'. മോഹൻലാൽ നായകനായി 'ലൂസിഫർ' സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാന്റെ' അപ്‌ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. 'എമ്പുരാൻ' ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കിയതായി സൂചിപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി .

'എമ്പുരാൻ' തുടങ്ങാൻ തയ്യാറായിരിക്കുന്നു എന്നാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്. 'L2E The Screenplay' എന്ന് പുറംചട്ടയിൽ കുറിച്ച പുസ്തകവും അതിനു മേലൊരു തടിച്ച പേനയും ഉൾപ്പെട്ട ഫോട്ടോയാണ് മുരളി ഗോപി പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ പൃഥ്വിരാജ് മുരളി ഗോപിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. കലാപമുയരുമ്പോൾ, ഇരുൾ വീഴുമ്പോൾ.. എല്ലാം നേരെയാക്കാൻ അവൻ മടങ്ങിവരും. പിശാചിന്റെ നിയമം!' എന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്തിരിക്കുന്നത്.

ഷൂട്ടിങ് ഈ വർഷം ആരംഭിക്കാൻ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാൻ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. 'ലൂസിഫറി'നേക്കാൾ വലിയ കാൻവാസ് ആവശ്യം വേണ്ട ചിത്രമാണ് 'എമ്പുരാൻ'. ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാൻ പറ്റുന്നതെന്നും പ്രഖ്യാപനവേളയിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ലൂസിഫറി'ന്റെ മുഴുവൻ കഥയും പറയണമെങ്കിൽ മൂന്ന് സിനിമകൾ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

'എമ്പുരാനിൽ' ദുൽഖറും ഉണ്ടാകുമെന്ന് വാർത്തകൾ വരുന്നുണ്ടല്ലോ അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് 'എമ്പുരാൻ ഇറങ്ങുമ്പോൾ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എന്തായാലും എമ്പുരാൻ സിനിമയുടെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. തിരക്കഥ പൂർത്തിയായതിനാൽ ഇനി ആരൊക്കെയാകും ചിത്രത്തിലെന്ന് അറിയാനായിരിക്കും ആകാംക്ഷ. 'അബ്രാം ഖുറേഷി' എന്ന കഥാപാത്രത്തിന്റെ തുടർച്ചയായിരിക്കുമോ 'എമ്പുരാൻ' എന്നൊക്കെ അറിയാൻ ഇനിയും കാത്തിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP