Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇഎസ്‌ഐ അംഗത്വം; ശമ്പളപരിധിയിൽ കൂടുതൽ ഇളവുകൾ; കോവിഡ് കാലഘട്ടത്തിലെ ഇളവുകൾക്ക് ഹാജർ 39 ആയി കുറച്ചു

ഇഎസ്‌ഐ അംഗത്വം; ശമ്പളപരിധിയിൽ കൂടുതൽ ഇളവുകൾ; കോവിഡ് കാലഘട്ടത്തിലെ ഇളവുകൾക്ക് ഹാജർ 39 ആയി കുറച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഇഎസ്‌ഐയിൽ അംഗമാകാനുള്ള കൂടിയ പരിധിയായ 21,000 രൂപ ശമ്പളത്തിൽ നിന്ന് യാത്രാ അലവൻസുകൾ ഒഴിവാക്കി ഉത്തരവിറക്കാൻ ഇഎസ്‌ഐ സ്ഥിരം സമിതി യോഗം തീരുമാനിച്ചു. കോവിഡ് കാലഘട്ടത്തിലെ ആനുകൂല്യങ്ങൾക്ക് 78 ദിവസത്തെ ഹാജർ വേണമെന്നത് 39 ആയി കുറച്ച നടപടി ഉടൻ നടപ്പാക്കാനും ഹൈദരാബാദിൽ നടന്ന യോഗം തീരുമാനിച്ചതായി ബോർഡ് അംഗം വി. രാധാകൃഷ്ണൻ അറിയിച്ചു.

യാത്രാ, സഞ്ചാര അലവൻസ് കൂടി ഉൾപ്പെടുത്തി പരിധി തീരുമാനിക്കുന്നത് ഒട്ടേറെ തൊഴിലാളികളെ പദ്ധതിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഉദാഹരണത്തിന് 22,000 രൂപ ശമ്പളമുള്ളയാൾക്ക്, 1500 രൂപ അലവൻസാണെങ്കിൽ ഇനി മുതൽ അത് ഒഴിവാക്കിയാകും ശമ്പളം കണക്കാക്കുക.

ഇഎസ്‌ഐ മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും.കൊല്ലം ആശ്രാമം ആശുപത്രി 300 കിടക്കകളുള്ള ആശുപത്രിയാക്കാൻ അംഗീകാരം.കൊല്ലം നാവായിക്കുളം, തൃശൂർ കൊരട്ടി, ആലുവ എന്നിവിടങ്ങളിൽ ഡിസ്‌പെൻസറി, ബ്രാഞ്ച് ഓഫിസ് നിർമ്മാണത്തിന് അനുമതി. ആലുവയിൽ ഉടൻ നിർമ്മാണ പ്രവർത്തനം ആരംഭിക്കും.എറണാകുളം കളമശേരി പാതാളം ആശുപത്രി 200 കിടക്കയുള്ള ആശുപത്രിയായി ഉയർത്തും. 50 വയസ്സ് പൂർത്തിയായ എല്ലാ ഇഎസ്‌ഐ അംഗങ്ങൾക്കും സൗജന്യ മെഡിക്കൽ ചെക്കപ്പ് എന്നിവയാണ് മറ്റു പ്രധാന തീരുമാനങ്ങൾ:

അതേസമയം ഇഎസ്‌ഐ വരുമാനത്തിൽ ഇടിവും രേഖപ്പെടുത്തി.കോവിഡ് പിടിമുറുക്കിയ പോയ വർഷം ഇഎസ്‌ഐയുടെ വരുമാനത്തിൽ 1020 കോടിയുടെ കുറവ്. വിഹിതമടയ്ക്കുന്നതിലെ കുറവും വിവിധ ആനൂകൂല്യങ്ങൾ നൽകിയതും വരുമാനത്തെ ബാധിച്ചു. ഇഎസ്‌ഐയുടെ സമഗ്രവികസനം സംബന്ധിച്ച് അടുത്ത മാസം നാലിന് ഡൽഹിയിൽ തൊഴിൽമന്ത്രി ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയിൽ യോഗം ചേരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP