Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൃതദേഹത്തിൽ നിന്നും മോഷ്ടിച്ച മാല സൂക്ഷിച്ചത് മാലിന്യപ്പെട്ടിയിൽ; കുറ്റം സമ്മതിച്ചതും തൊണ്ടിമുതൽ കാട്ടിക്കൊടുത്തതും കേസെടുക്കില്ലെന്ന പൊലീസിന്റെ വാക്ക് വിശ്വസിച്ച്; മെഡിക്കൽ കോളജിലെ ഗ്രേഡ് രണ്ട് ജീവനക്കാരി ജയലക്ഷ്മിക്ക് അറസ്റ്റിന് പിന്നാലെ സസ്‌പെൻഷനും

മൃതദേഹത്തിൽ നിന്നും മോഷ്ടിച്ച മാല സൂക്ഷിച്ചത് മാലിന്യപ്പെട്ടിയിൽ; കുറ്റം സമ്മതിച്ചതും തൊണ്ടിമുതൽ കാട്ടിക്കൊടുത്തതും കേസെടുക്കില്ലെന്ന പൊലീസിന്റെ വാക്ക് വിശ്വസിച്ച്; മെഡിക്കൽ കോളജിലെ ഗ്രേഡ് രണ്ട് ജീവനക്കാരി ജയലക്ഷ്മിക്ക് അറസ്റ്റിന് പിന്നാലെ സസ്‌പെൻഷനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൃതദേഹത്തിൽ നിന്നും മാലമോഷ്ടിച്ചതിന് അറസ്റ്റിലായ മെഡിക്കൽ കോളജിലെ ഗ്രേഡ് രണ്ട് ജീവനക്കാരിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മന്ത്രി കെ.കെ.ശൈലജയുടെ നിർദ്ദേശപ്രകാരം ജയലക്ഷ്മി(35)യെ സസ്‌പെൻഡ് ചെയ്തതായി മെഡിക്കൽ കോളജ് സൂപ്രണ്ട് എം.എസ്.ഷർമദ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹത്തിൽനിന്നു സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ ജീവനക്കാരി അറസ്റ്റിലായത്. ആറ്റുകാൽ കുര്യാത്തിയിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് തിരിച്ചന്തൂർ സ്വദേശി എം. രാധയുടെ (26) മൃതദേഹത്തിൽ നിന്നാണ് ഒരു പവന്റെ മാല മോഷ്ടിച്ചത്. വിഷം ഉള്ളിൽച്ചെന്ന നിലയിൽ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധ ഇന്നലെ രാവിലെ 8.30നാണു മരിച്ചത്.

ശരീരം വാർഡിൽനിന്നു മാറ്റുന്നതിനു മുൻപു വസ്ത്രം പുതപ്പിക്കാൻ അമ്മ സെന്തൂർകനിയെ ജീവനക്കാർ വിളിച്ചു. അപ്പോഴാണു മാല നഷ്ടമായത് അറിയുന്നത്. മാലയെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ആശുപത്രി വികസനസമിതി അംഗം പി. കെ.രാജു മെഡിക്കൽ കോളജ് പൊലീസിനെ വിവരം അറിയിച്ചു. സിഐ കെ.എസ്.അരുണിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ ജയലക്ഷ്മിയോടു മാലയെപ്പറ്റി ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി.

മൃതദേഹം കിടക്കയിൽ നിന്നു സ്‌ട്രെച്ചറിലേക്കു മാറ്റിയ ജയലക്ഷ്മി കളവുപറയുന്നതായി പൊലീസിന് ഉറപ്പുണ്ടായിരുന്നു. അറസ്റ്റ് ചെയ്യുമെന്നും വാർത്ത വരുമെന്നും പറഞ്ഞ പൊലീസ് മാല എടുത്തുതന്നാൽ കേസ് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു. ഉടൻ പൊലീസിനെയും കൂട്ടി മറ്റൊരു വാർഡിലേക്കുപോയ ജയലക്ഷ്മി അവിടെ മാലിന്യം ഇടാൻ വച്ചിരുന്ന ബക്കറ്റിൽ ഗ്ലൗസിന്റെ കവറിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മാല എടുത്തുനൽകി.

ആശുപത്രിക്കുള്ളിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷണം പോകുന്നത് നിത്യസംഭവമാണ്. പരിസരത്ത് പാർക്കു ചെയ്യുന്ന വാഹനങ്ങളും കളവ് പോകാറുണ്ട്. ആശുപത്രിയിൽ മോഷണം പതിവാണെന്ന രാജുവിന്റെ പരാതിയെത്തുടർന്ന് ആശുപത്രി സൂപ്രണ്ടും പൊലീസും റിപ്പോർട്ട് നൽകണമെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആന്റണി ഡൊമിനിക് ഉത്തരവിട്ടു. രാധയുടെ മൃതദേഹം സംസ്‌കരിച്ചു. മകൾ: പവീന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP