Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇയിൽ നിന്നും കേരളത്തിന് സഹായ പ്രവാഹം; 175 ടൺ അവശ്യ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്തെത്തി; എത്തിയത് യുഎഇയിലെ മലയാളി സമൂഹമടക്കം ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുള്ളവ; ഒരു ഡസനിലധികം എമിറേറ്റ്‌സ് കാർഗോ വിമാനങ്ങളിൽ സഹായമെത്തുമെന്നും സൂചന

യുഎഇയിൽ നിന്നും കേരളത്തിന് സഹായ പ്രവാഹം; 175 ടൺ അവശ്യ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്തെത്തി; എത്തിയത് യുഎഇയിലെ മലയാളി സമൂഹമടക്കം ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുള്ളവ; ഒരു ഡസനിലധികം എമിറേറ്റ്‌സ് കാർഗോ വിമാനങ്ങളിൽ സഹായമെത്തുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : കേരളം പ്രളയക്കെടുതിയിൽ നിന്നും പുതു ജീവിതത്തിലേക്ക് പതുക്കെ മടങ്ങി വരുന്ന അവസരത്തിലും സഹായ ഹസ്തങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഇപ്പോഴും. 175 ടൺ അവശ്യ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്ത് എത്തി. ദുബായിലുള്ള മമലയാളി സമൂഹം അടക്കം ശേഖരിച്ചവയാണ് ഇത്. ഭക്ഷ്യ വസ്തുക്കൾ അടക്കമുള്ള സാധനങ്ങളാണ് സംസ്ഥാനത്തേക്ക് എത്തിയത്.

ഒരു ഡസനിലധികം എമിറേറ്റ്സ് കാർഗോ വിമാനങ്ങളിൽ കേരളത്തിലേക്ക് സഹായങ്ങളെത്തും. മലയാളികൾ ശേഖരിക്കുന്നത് കൂടാതെ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളും സംഘടനകളും എമിറേറ്റ്സ് വഴി കേരളത്തിലേക്ക് സാധനങ്ങൾ അയയ്ക്കുന്നുണ്ട്. കേരളത്തിലേക്ക് അവശ്യവസ്തുക്കൾ കയറ്റി വിടുന്നതിന്റെ വീഡിയോ എമിറേറ്റ്സ് പുറത്തുവിട്ടിരുന്നു. ജീവൻരക്ഷാ ബോട്ടുകൾ, ബ്ലാങ്കറ്റ്, ഉണക്കിയ പഴങ്ങൾ, തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും യുഎഇയിൽ നിന്നെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP