Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങൾ കെട്ടിപ്പിടിക്കും ഉമ്മവയ്ക്കും ആർത്തവദിനങ്ങൾ ആഘോഷിക്കും; താലിയിടില്ല തട്ടമിടില്ല ചോദിക്കാൻ വന്നാൽ പേടിക്കുകയുമില്ല

ഞങ്ങൾ കെട്ടിപ്പിടിക്കും ഉമ്മവയ്ക്കും ആർത്തവദിനങ്ങൾ ആഘോഷിക്കും; താലിയിടില്ല തട്ടമിടില്ല ചോദിക്കാൻ വന്നാൽ പേടിക്കുകയുമില്ല

ഞങ്ങൾ കെട്ടിപ്പിടിക്കും ഉമ്മവയ്ക്കും ആർത്തവദിനങ്ങൾ ആഘോഷിക്കും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളുമായി തൃശൂരിൽ ഒരു കൂട്ടു പെൺകുട്ടികൾ ആട്ടവും പാട്ടുമൊക്കെയായി ഒത്തുകൂടിയത് വഴിയാത്രക്കാർക്ക് കൗതുകമായി. തൃശൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ ബുധനാഴ്ചയായിരുന്നു പെൺകൂട്ടായ്മയുടെ പ്രകടനം. 

കെ.എസ്.യു.ക്കാരുടെ സമരം പ്രതിരോധിക്കാൻ വന്ന പൊലീസും കാഴ്ചക്കാരെത്തിയതോടെ ജനങ്ങളും അമ്പരന്നു. തൃശ്ശൂർ യൂത്ത് ഫോർ ജെൻഡർ ജസ്റ്റിസ് എന്ന കൂട്ടായ്മ ജനനയന ഗായകസംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന വീഡിയോ ഗാനചിത്രീകരണമാണ് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്നത്.

ഊരാളി ഗായകസംഘം പാടുകയും പിന്നീട് മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ പ്രശസ്തമാവുകയും ചെയ്ത ഏമാന്മാരെ ഏമാന്മാരെ എന്ന ഗാനത്തിന്റെ സ്ത്രീപക്ഷ ബദൽ ആണ് ഇതെന്ന് സംഘാടകർ പറയുന്നു.

സ്വാതന്ത്ര്യത്തോടെ രാത്രിയും ഒറ്റയ്ക്കിറങ്ങി നടക്കും, മുടിവെട്ടിയും ലെഗ്ഗിൻസ് ധരിച്ചും നടക്കും, താലിയിടില്ല തട്ടമിടില്ല ചോദിക്കാൻ വന്നാൽ പേടിക്കില്ല. അതൊക്കെ ഞങ്ങളുടെ ഇഷ്ടമാണെന്ന് പാട്ടിൽ പറയുന്നു. പെൺകുട്ടികളും ഭിന്നലിംഗക്കാരുമടക്കം ഇരുപതോളം പേർ ഉറച്ച ചുവടുകളുമായി താളം ചവിട്ടി.

ചെണ്ടയും ഗിറ്റാറും മറ്റ് വാദ്യങ്ങളുമായി സ്ത്രീകൾ തന്നെയാണ് പിന്നണിയിലും ഉണ്ടായിരുന്നത് ഭരണകൂട ഭീകരതയ്ക്കും സദാചാര പൊലീസിങ്ങിനുമെതിരേയുള്ള പ്രഖ്യാപനമാണ് ഗാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP