Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ-മെയിൽ ഐഡി ഹാക്കിങ് നടത്തി തട്ടിപ്പ്; ചാവക്കാട് സ്വദേശിയായ പ്രവാസിക്ക് നഷ്ടമായത് 21.80 ലക്ഷം രൂപ; ആസാം സ്വദേശി അറസ്റ്റിൽ; തട്ടിപ്പിന് പിന്നിൽ നൈജീരിയൻ സംഘമെന്ന് പൊലീസ്

ഇ-മെയിൽ ഐഡി ഹാക്കിങ് നടത്തി തട്ടിപ്പ്; ചാവക്കാട് സ്വദേശിയായ പ്രവാസിക്ക് നഷ്ടമായത് 21.80 ലക്ഷം രൂപ; ആസാം സ്വദേശി അറസ്റ്റിൽ; തട്ടിപ്പിന് പിന്നിൽ നൈജീരിയൻ സംഘമെന്ന് പൊലീസ്

കെ എം അക്‌ബർ

ഗുരുവായൂർ: ഇ-മെയിൽ ഐഡി ഹാക്കിങ് നടത്തി വൻ തട്ടിപ്പ്. ചാവക്കാട് സ്വദേശിയായ പ്രവാസിക്ക് നഷ്ടമായത് 21.80 ലക്ഷം രൂപ. തട്ടിപ്പിന് പിന്നിലെ കണ്ണിയായ ആസാം സ്വദേശി അറസ്റ്റിൽ. തട്ടിപ്പിന് പിന്നിൽ നൈജീരിയൻ സംഘമെന്ന് പൊലീസ്. പ്രവാസിയും ചാവക്കാട് തിരുവത്ര കാഞ്ഞിരപറമ്പിൽ കെ എൻ ശശിക്കാണ് ബാങ്ക് ഓഫ് ബറോഡ ഗുരുവായൂർ ബ്രാഞ്ചിൽ നിന്ന് രണ്ടു തവണയായി 21.80 ലക്ഷം രൂപ നഷ്ടമായത്. ശശിയുടെ മെയിലിൽ നിന്ന് ബാങ്ക് ഓഫ് ബറോഡ ഗുരുവായൂർ ബ്രാഞ്ച് മനേജർക്ക് ലഭിച്ച സന്ദേശമാണ് തട്ടിപ്പിന് കാരണം.

തന്റെ എക്കൗണ്ടിൽ നിന്നും 18 ലക്ഷം രൂപ ബാംഗ്ലൂരിലെ എച്്ഡിഎഫ്സി ബാങ്കിലെ എക്കൗണ്ടിലേക്ക് അയക്കണമെന്നായിരുന്നു ബ്രാഞ്ച് മനേജർക്ക് ആദ്യ തവണ ലഭിച്ച സന്ദേശം. പണം അയക്കേണ്ട എക്കൗണ്ട് നമ്പറും സന്ദേശത്തോടൊപ്പം നൽകിയിരുന്നു. ശശിയുടെ ഔദ്യോഗിക ഒപ്പ് പതിച്ചായിരുന്നു സന്ദേശം ലഭിച്ചത്. ഇതോടെ മാനേജർ ഈ തുക ബാംഗ്ലൂരിലെ എച്്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റി നൽകി. അതിനു ശേഷം വീണ്ടും ബ്രാഞ്ച് മനേജർക്ക് സന്ദേശമെത്തി. ഇത്തവണ 3,80,000 രൂപ ട്രാൻഫർ ചെയ്യാനായിരുന്നു സന്ദേശം.

ഈ തുകയും ബാംഗ്ലൂരിലെ എച്്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റി. ദിവസങ്ങൾ കഴിഞ്ഞാണ് തന്റെ എക്കൗണ്ടിൽ നിന്നും 21.80 ലക്ഷം രൂപ പിൻവലിച്ചതായി ശശി ശ്രദ്ധിച്ചത്. ഉടൻ തന്നെ ബാങ്ക് ഓഫ് ബറോഡ ഗുരുവായൂർ ബ്രാഞ്ചുമായി ബന്ധപ്പെട്ടതോടേയാണ് തട്ടിപ്പ് നടന്നതായി മനസ്സിലായി. ഇതോടെ പണമയച്ച ബാംഗ്ലൂരിലെ എച്്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിൽ പരിശോധന നടത്തി. പരിശോധനയിൽ അക്കൗണ്ടിൽ നിന്നും തുക പൂർണമായും പിൻവലിച്ചതായി മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്കൗണ്ട് ഉടമയെ കണ്ടെത്തി.

ആസാം സ്വദേശി ദേവൻ സദാനിയുടെ പേരിലായിരുന്നു ഈ അക്കൗണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ തനിക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ലെന്നും നേരത്തെ നൈജീരിയൻ സംഘം ബന്ധപ്പെട്ടതനുസരിച്ചാണ് അക്കൗണ്ട് എടുത്തതെന്നും മൊഴി നൽകി. അക്കൗണ്ട് എടുത്തു നൽകിയതിന് പതിനായിരം രൂപ തനിക്ക് നൈജീരിയൻ സംഘം നൽകിയിരുന്നതായും ഇയാൾ പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ആസാം സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തട്ടിപ്പ് നടത്തിയ നൈജീരിയൻ സംഘത്തെ വലയിലാക്കാനുള്ള ശ്രമത്തിലാണ്. ശശിയുടെ എക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം ഈ എക്കൗണ്ടിൽ നിന്നും നൈജീരിയൻ സംഘം ബാങ്ക് ഓഫ് ബറോഡ ഗുരുവായൂർ ബ്രാഞ്ച് മാനേജർക്ക് ശശിയുടെതെന്ന വ്യാജേന സന്ദേശമയച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP