Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭൂതത്താൻകെട്ട് വനപാതയിലൂടെ ബുള്ളറ്റിൽ വരുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടു; കൂട്ടത്തോടെ ആക്രമിക്കാൻ തിരിഞ്ഞപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; ബുള്ളറ്റ് ആനക്കൂട്ടം നശിപ്പിച്ചെങ്കിലും പ്രാണൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ വനപാലകൻ

ഭൂതത്താൻകെട്ട് വനപാതയിലൂടെ ബുള്ളറ്റിൽ വരുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ പെട്ടു; കൂട്ടത്തോടെ ആക്രമിക്കാൻ തിരിഞ്ഞപ്പോൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; ബുള്ളറ്റ് ആനക്കൂട്ടം നശിപ്പിച്ചെങ്കിലും പ്രാണൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ വനപാലകൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കാട്ടാനക്കൂട്ടം വനപാലകനെ ആക്രമിച്ച് ബൈക്ക് തകർത്തു. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ കരിമ്പാനി സ്‌റേറഷനിലെ ബീറ്റ്‌ഫോറസ്റ്റ് ഓഫീസറായ ഗോകുൽ (23)നെയാണ് കാട്ടാനകൂട്ടം ആക്രമിച്ചത്. കരിമ്പാനി സ്‌റേറഷനിൽ നിന്നും തുണ്ടം റേഞ്ച് ഓഫീസിലേക്ക് വനപാതയിലൂടെ ബുള്ളറ്റിൽ വരികയായിരുന്ന ഗോകുൽ വഴിയിൽ നിന്നിരുന്ന കാട്ടാന കൂട്ടങ്ങളുടെ മുന്നിൽപ്പെടുകയായിരുന്നു. ഭൂതത്താൻകെട്ട് സ്റ്റേഷനതിർത്തിയിൽ വച്ചാണ് സംഭവം. വനത്തിലെ വഴിയിൽ ആനക്കൂട്ടം നിൽക്കുകയായിരുന്നു. ആന അക്രമിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയപ്പോൾ ഗോകുലിന് വീണു പരിക്കേൽക്കുകയായിരുന്നു. കൈക്കും, കാലിനും പരിക്കുണ്ട്. നടുവിന് ചതവുണ്ട്. ബുള്ളറ്റ് ആന ചവിട്ടി നശിപ്പിച്ചു.

കാട്ടാനകൾ കൂട്ടമായി ആക്രമിക്കുവാൻ തിരിഞ്ഞതോടെ വനപാലകൻ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു, ഇതിനിടയിൽ ആന കൂട്ടം ബുള്ളറ്റ് എടുത്ത് എറിഞ്ഞ് തകർക്കുകയും ചെയ്തു. രക്ഷപ്പെടുന്നതിനിടയിൽ വീണ് വനപാലകന് ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്.ഈ മേഖലയിൽ ആനകൾ കൂട്ടമായി കാണുന്നുണ്ട്. വേനലായതിനാൽ വെള്ളം തേടി ഇറങ്ങുന്നതാണ്. ഈ മാസം രണ്ടു ബൈക്ക് യാത്രികരെ വടാട്ടുപാറ ഭൂതത്താൻകെട്ട് റോഡിൽ ആന ഓടിച്ചിരുന്നു .മുമ്പ് കെ.എസ്.ഇ.ബി ജീവനക്കാരനെയും ആന ആകമിച്ചിരുന്നു

വിവരമറിഞ്ഞ് ഭൂതത്താൻകെട്ട് ഡി.വൈ.ആർ.എഫ്.ഒ ജയൻ, ഇടമലയാർ ഡി.വൈ.ആർ.എഫ്.ഒ
അനിൽകുമാർ ,വടാട്ടുപാറ ഡി.വൈ.ആർ.എഫ്.ഒ  ലിബിൻ ജോൺ എന്നിവരുടെ നേത്യത്വത്തിൽ കൂടുതൽ വനപാലകർ എത്തി ആനയെ ഓടിച്ചു ഗോകുലിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP