Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആനവേട്ട: രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് ആനവേട്ട സംഘത്തിലെ പ്രധാനി ഐക്കരമറ്റം വാസുവിന്റെ ബന്ധുക്കൾ

ആനവേട്ട: രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് ആനവേട്ട സംഘത്തിലെ പ്രധാനി ഐക്കരമറ്റം വാസുവിന്റെ ബന്ധുക്കൾ

ആലുവ: ആനവേട്ടയുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിലായി. ആനവേട്ട സംഘത്തിലെ പ്രധാനിയായ ഐക്കരമറ്റം വാസുവിന്റെ ബന്ധുക്കളാണ് അറസ്റ്റിലായത്.വാസുന്റെ സഹോദരി അംബിക , ഭർത്താവ് ലക്ഷ്മണൻ ,വാസുവിന്റെ സഹായി ഷീജ എന്നിവരാണ് അറസ്റ്റിലായത്. വിൽപനയ്ക്കായി ആനക്കൊന്പ് സൂക്ഷിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലർച്ചെ ഐക്കരമറ്റം വാസുവിന്റെ ബന്ധുക്കളടക്കം മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ മൂവാറ്റുപുഴയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വേട്ടയാടി കൊന്ന ആനയുടെ കൊമ്പുകൾ വിൽപനയ്ക്കായി സൂക്ഷിച്ചത് ഇവരാണെന്നാണ് സൂചന. കാലടിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു ആനക്കൊന്പിന്റെ കച്ചവടം നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

തിരുവനന്തപുരത്തു നിന്നും വ്യാപാരികൾ കാലടിയിലെ ഹോട്ടലിലെത്തിയാണ് ആനക്കൊന്പ് വാങ്ങിയിരുന്നത്. ആനവേട്ട സംഘത്തിലെ പ്രധാനിയായ ഐക്കരമറ്റം വാസു ഈ വർഷം ജനുവരി 17ന് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. അന്ന് വൻതുകയുടെ ആനക്കൊന്പ് കച്ചവടം നടന്നെന്നും കണ്ടെത്തി.

അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി പ്രിസറ്റനിൽ നിന്നാണ് അന്വേഷണസംഘത്തിന് ഈ വിവരങ്ങൾ ലഭിച്ചത്. ആനവേട്ട സംഘത്തിലെ പ്രധാനികളായ വാസു, എൽദോസ് ,അജീഷ് ,ജിജോ എന്നിവരെ കണ്ടെത്താൻ ഇനിയും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP