Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണ്ണുണ്ടി വനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് മൂന്നു മാസം പ്രായമുള്ള കുട്ടിക്കൊമ്പനെ; ദേഹമാസകലം മുറിവുകളുമായി കണ്ട ആനക്കുട്ടി കടുവയുടെ ആക്രമണത്തിനിരയായെന്ന് പ്രാഥമിക നിഗമനം

മണ്ണുണ്ടി വനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് മൂന്നു മാസം പ്രായമുള്ള കുട്ടിക്കൊമ്പനെ; ദേഹമാസകലം മുറിവുകളുമായി കണ്ട ആനക്കുട്ടി കടുവയുടെ ആക്രമണത്തിനിരയായെന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയ്ഞ്ചിൽ മണ്ണുണ്ടി വനത്തിൽ മൂന്നുമാസം പ്രായമുള്ള കൊമ്പനാനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ വനത്തിൽ ആനകൂട്ടം നിലയുറപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വാച്ചർമാർ നടത്തിയ പരിശോധനയിലാണ് ദേഹമാസകലം മുറിവുകളോടെ ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാട്ടാന കൂട്ടത്തെ തുരത്തിയശേഷമാണ് തുടർനടപടികൾ സ്വീകരിച്ചത്. കാട്ടിക്കുളം ഗവ. വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ എൻ. ജവഹറിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. കടുവയുടെ ആക്രമണത്തിൽ മുറിവേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. തോല്‌പെട്ടി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽ, ബാവലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. കുഞ്ഞിരാമൻ, ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. വിജീഷ്, കെ. കെ. റോയ്, പി. നന്ദൻ, എ. ശ്രീജ തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP