Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കുട്ടമ്പുഴയിൽ കുട്ടിയാന മാലിന്യക്കുഴിയിൽ വീണു; അഞ്ചു മണിക്കുറത്തെ പരിശ്രമത്തിന് ഒടുവിൽ കാട്ടാന കുട്ടിയെ രക്ഷപെടുത്തി

കുട്ടമ്പുഴയിൽ കുട്ടിയാന മാലിന്യക്കുഴിയിൽ വീണു; അഞ്ചു മണിക്കുറത്തെ പരിശ്രമത്തിന് ഒടുവിൽ കാട്ടാന കുട്ടിയെ രക്ഷപെടുത്തി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ചക്കിമേടിൽ പിടിയാനക്കുട്ടി മാലിന്യ കുഴിയിൽ വീണു. അഞ്ച് മണിക്കൂറോളം മാലിന്യക്കുഴിയിൽ കിടന്ന കാട്ടാന കുട്ടിയെ വനപാലകരും, നാട്ടുകാരും ചേർന്ന് ജെസിബി ഉപയോഗിച്ച് കുഴിയുടെ അരിക് ഇടിച്ച് കരയ്‌ക്കെത്തിച്ചു. കരക്ക് കയറിയ കുട്ടിയാന കാട്ടിലേക്ക് തിരികെ കയറാൻ മാടി കാണിച്ചിരുന്നു. പിൻ കാലുകളിലൊന്നിൽ വലിയൊരു മുഴയുള്ള ആനക്കുട്ടിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്.

ആനശല്യം വളരെ രൂക്ഷമായ പ്രദേശമാണ് ചക്കി മേട്. ഇന്നലെ രാത്രി പതിനഞ്ചോളം ആനകൾ ജനവാസ മേഖലയിൽ എത്തിയിരുന്നു. ഇതിൽ നിന്ന് കൂട്ടം തെറ്റിയ കുട്ടിയാനയാണ് കുഴിയിൽ വീണത്. പുലർച്ചവരെ തള്ളയാനകൾ സമീപത്ത്തമ്പടിച്ചിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP