Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

ഇരിട്ടിയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു; കീഴ്പ്പള്ളി - പാലപ്പുഴ റൂട്ടിൽ നഴ്‌സറിക്ക് സമീപം തമ്പടിച്ചു കാട്ടാനക്കൂട്ടവും

ഇരിട്ടിയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു; കീഴ്പ്പള്ളി - പാലപ്പുഴ റൂട്ടിൽ നഴ്‌സറിക്ക് സമീപം തമ്പടിച്ചു കാട്ടാനക്കൂട്ടവും

അനീഷ് കുമാർ

കണ്ണൂർ: ഇരിട്ടിയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി - പാലപ്പുഴ റൂട്ടിൽ നഴ്‌സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ബുധനാഴ്‌ച്ച രാത്രിയായിരുന്നു സംഭവം. പ്രസവിക്കുന്ന ആനയ്ക്ക് ചുറ്റുമായി കാട്ടാനകൾ വലയംതീർത്ത് തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകളുണ്ട്. റോഡിൽ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി-പാലപ്പുഴ റോഡ് അടച്ചു.

വനംവകുപ്പ് ആർആർടി സംഘത്തിന്റെ നിരീക്ഷണത്തിലാണ് തള്ളയാനയും കുഞ്ഞും. ഇതിന് തൊട്ടടുത്തുള്ള ആറളം ഫാമിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്നത് പതിവ് സംഭവങ്ങളിലൊന്നാണ് കർണാടക വനത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനകളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ഫാം നിവാസികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP