Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടുക്കി കുഞ്ചിത്തണ്ണിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിലെ ഷോക്കേറ്റു; 80കാരിക്ക് ദാരുണാന്ത്യം

ഇടുക്കി കുഞ്ചിത്തണ്ണിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിലെ ഷോക്കേറ്റു; 80കാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ഇടുക്കി: വൈദ്യുതി ലൈൻ പൊട്ടിവീണ് 80-കാരി മരിച്ചു. കുഞ്ചിത്തണ്ണി നെല്ലിക്കാട് രഞ്ജിത്ത് ഭവൻ സുബ്ബുലക്ഷ്മി (80) ആണ് വൈദ്യുത ആഘാതമേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു മകളുടെ വീടിന്റെ മുറ്റമടിക്കാനായി പുറത്തേക്ക് ഇറങ്ങിയ സുബ്ലക്ഷ്മിയുടെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണത്. കുഞ്ചിത്തണ്ണി നെല്ലിക്കാടുള്ള മകൾ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു വർഷങ്ങളായി സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. മഹാലക്ഷ്മിയും ഭർത്താവ് അർജുനനും തോട്ടത്തിൽ ജോലിക്കായി പോയ സമയത്ത് ആയിരുന്നു അപകടം നടന്നത്.

സമീപവാസികൾ ഉടൻ എത്തിയെങ്കിലും ലൈനിൽ വൈദ്യുതി പ്രവാഹം ഉണ്ടായതിനാൽ സുബ്ബലക്ഷ്മിയുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് വിളിച്ചറിയിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ് സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. സുബ്ബലക്ഷ്മിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് സുബ്ബലക്ഷ്മിയുടെ മൃതദേഹം. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP