Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ

ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് നാളെ നടക്കും. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ ജനുവരി 22 രാവിലെ ഏട്ടിന് ആരംഭിക്കും.

കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി. വാർഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാർഡ് (37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് (47), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർപൊയ്യിൽ (11), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07)എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

ജനുവരി നാലിനായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പണം. നാമനിർദ്ദേശ പ്രതികയുടെ സൂക്ഷ്മ പരിശോധന ജനുവരി അഞ്ചിന് നടന്നു. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴിനായിരുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് തിരഞ്ഞെടുപ്പ് വോട്ടെടുപ്പ്നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP