Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റവും ഒടുവിലത്തെ വോട്ടറെയും ബൂത്തിലെത്തിക്കുന്നത് വരെ വിശ്രമമില്ല; ഉഴപ്പിയാൽ പിടിക്കാൻ ചാരക്കണ്ണുമായി പ്രത്യേക സംഘം; സ്ഥാനാർത്ഥിക്ക് വോട്ടുകുറഞ്ഞാൽ നേതാക്കൾ മറുപടി പറയണം; കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ വോട്ടെടുപ്പ് നാളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ വോട്ടുറപ്പിക്കാൻ നേതാക്കൾ നെട്ടോട്ടത്തിൽ

ഏറ്റവും ഒടുവിലത്തെ വോട്ടറെയും ബൂത്തിലെത്തിക്കുന്നത് വരെ വിശ്രമമില്ല; ഉഴപ്പിയാൽ പിടിക്കാൻ ചാരക്കണ്ണുമായി പ്രത്യേക സംഘം; സ്ഥാനാർത്ഥിക്ക് വോട്ടുകുറഞ്ഞാൽ നേതാക്കൾ മറുപടി പറയണം; കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ വോട്ടെടുപ്പ് നാളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ വോട്ടുറപ്പിക്കാൻ നേതാക്കൾ നെട്ടോട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യമൊക്കെ ശരി. മറ്റുപാർട്ടികളെ പോലെ തൽക്കാലം ഫണ്ടൊഴുക്കാൻ സാധിക്കില്ലെന്ന് എഐസിസിയും സമ്മതിക്കും. എന്നിരുന്നാലും വോട്ടെടുപ്പിൽ ഉഴപ്പൊന്നും പാടില്ലെന്നാണ് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ടുകുറയുന്ന പശ്ചാത്തലമുണ്ടായാൽ നേതാക്കൾ മറുപടി പറയേണ്ടി വരും. പരമാവധി വോട്ടർമാരെ പോളിങ്ങ് ബൂത്തുകളിലെത്തിക്കണമെന്നാണ് നിർദ്ദേശം. ഇതിൽ അപാകതയുണ്ടായാൽ നേതൃത്വത്തിന് വിശദീകരണം നൽകേണ്ടി വരും. 

പ്രാദേശിക തലത്തിൽ ബൂത്തുകളെ നിരീക്ഷിക്കാൻ ഹൈക്കമാൻഡ് പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നേതൃത്വം ചുമതലപ്പെടുത്തിയ പ്രത്യേക സംഘത്തിനാണ് വോട്ടിങ് ദിവസത്തെ നിരീക്ഷണ ഉത്തരവാദിത്തം. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണിത്.

കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികളടക്കം ഇവരുടെ നിരീക്ഷണത്തിലായിരിക്കും. നേതാക്കൾ താമസിക്കുന്ന സ്ഥലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടുകുറഞ്ഞാൽ ധാർമ്മിക ഉത്തരവാദിത്തം ആ നേതാവിനായിരിക്കും. ഇത് മനസിലാക്കാൻ വോട്ടെണ്ണലിന് ശേഷം സൂക്ഷ്മ പരിശോധന നടത്തും.

പാർട്ടിക്കും മുന്നണിക്കും ഗ്രൂപ്പടിസ്ഥാനത്തിലോ വ്യക്തിപരമായ കാരണങ്ങളാലോ വോട്ട് കുറയാതിരിക്കാനാണ് ഹൈക്കമാൻഡിന്റെ കർശന ഇടപെടൽ. ഉറച്ച വോട്ടുകൾ, സ്വാധീനത്താൽ ലഭിക്കുമായിരുന്ന വോട്ടുകൾ, പോളിങ് കുറവ്, ഉറച്ച വോട്ടുകളുടെ നഷ്ടം തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം ഗൗരവമായി നിരീക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കും.കൂടാതെ, പ്രാദേശിക തലത്തിൽ നേതാക്കളുടെ ഇടപെടലും പ്രവർത്തനവും നിരീക്ഷിക്കും. മുന്നണിക്ക് വോട്ടുണ്ടാവാൻ നേതാക്കൾ എന്തൊക്കെ ചെയ്തു എന്നതും പരിശോധിക്കും. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുന്ന നേതാക്കൾക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച് ഹൈക്കമാൻഡിന് റിപ്പോർട്ട് ചെയ്യും.

നേരത്തെ അട്ടിമറിക്കുന്നവരെ കണ്ടെത്താൻ സമാന രീതിയിൽ പ്രത്യേക സേനയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ച് വോട്ടെണ്ണലിന് മുമ്പ് പുറത്താക്കലടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ട്. രഹസ്യ സർവ്വേ കണ്ടെത്തി സ്ഥാനാർത്ഥികളെ കണ്ടെത്തിയത് പോലെ തന്നെയായിരുന്നു ഈ സേനയുടെയും പ്രവർത്തനം. എഐസിസി നിരീക്ഷകർ നേരിട്ടാണ് പ്രത്യേക സംഘത്തെ നയിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് ഇവരുടെ പ്രവർത്തനത്തിൽ സ്വാധീനമുണ്ടാവില്ല.

കൊല്ലം ജില്ലയിലാണ് പ്രത്യേക സംഘം പ്രവർത്തനം ആദ്യം ആരംഭിച്ചിരിക്കുന്നത്. വർഷങ്ങളായി ഒരു സീറ്റ് പോലും ലഭിക്കാതിരിക്കുന്ന ജില്ലയിൽ ഇത്തവണ യുഡിഎഫ് മുന്നേറ്റം ഉണ്ടാവുമെന്നാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ ഈ മുന്നേറ്റത്തെ തകർക്കാൻ മുതിർന്ന നേതാക്കൾ ശ്രമിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ജില്ലയിൽ നിഴൽ സേന പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

അവിശ്വസനീയമായ രീതിയിൽ മുന്നേറ്റം നടത്തുന്ന സ്ഥാനാർത്ഥികളെ ഇപ്പോൾ പരാജയപ്പെടുത്തി അടുത്ത തവണ ഇതേ സീറ്റുകൾ ലഭിക്കുമോ എന്ന് നോക്കുകയാണ് ഈ നേതാക്കളുടെ ലക്ഷ്യം. ആ ലക്ഷ്യത്തെ ആദ്യ ഘട്ടത്തിൽ തന്നെ വെട്ടാനാണ് നിഴൽ സേനയുടെ തീരുമാനം. തിരുവനന്തപുരം, പാറശ്ശാല, നെയ്യാറ്റിൻകര, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽ അട്ടിമറിക്ക് ശ്രമിക്കുന്ന നേതാക്കളുടെ വിവരങ്ങൾ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിനെ തുടർന്ന് ഈ മണ്ഡലങ്ങളിൽ എഐസിസി നിരീക്ഷകർ എത്തിയിട്ടുണ്ട്. അട്ടിമറി ശ്രമം തടയുകയും ശ്രമിക്കുന്ന നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുകയാണ് നിരീക്ഷകരുടെ ഉത്തരവാദിത്വം. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലും അട്ടിമറി ശ്രമങ്ങളുമായി നേതാക്കൾ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP