Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൽജെഡി സ്ഥാനാർത്ഥി ശ്രേയാംസ് കുമാറിന്റെ തോൽവി: കൽപറ്റ സിപിഎമ്മിൽ നടപടി; തരംതാഴ്‌ത്തൽ, പരസ്യ ശാസന

എൽജെഡി സ്ഥാനാർത്ഥി ശ്രേയാംസ് കുമാറിന്റെ തോൽവി: കൽപറ്റ സിപിഎമ്മിൽ നടപടി; തരംതാഴ്‌ത്തൽ, പരസ്യ ശാസന

ന്യൂസ് ഡെസ്‌ക്‌

കൽപ്പറ്റ: കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ എൽജെഡി സ്ഥാനാർത്ഥിയായിരുന്ന എം വിശ്രേയാംസ് കുമാർ തോൽവി നേരിട്ടതിൽ നടപടിയുമായി സിപിഎം. ഇക്കുറി എൽഡിഎഫിലേക്ക് ഘടകക്ഷിയായി എത്തിയ എൽജെഡിക്ക് സിപിഎം വിട്ടു നൽകിയിരുന്നു. എന്നാൽ കൽപറ്റ സീറ്റിൽ കോൺഗ്രസിന്റെ ടി.സിദ്ധീഖിനോട് ശ്രേയാംസ് കുമാർ പരാജയപ്പെട്ടിരുന്നു.

ശ്രേയാംസിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഎം ജില്ലാ നേതൃത്വം കടന്നത്. ശിക്ഷാനടപടിയുടെ ഭാഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്‌ത്തി.

ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചിട്ടുണ്ട്. കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്നാണ് ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP