Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപതിരഞ്ഞെടുപ്പ്: ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ അരുത്; നടപടിയെടുക്കാൻ ടിക്കാറാം മീണയുടെ നിർദ്ദേശം

ഉപതിരഞ്ഞെടുപ്പ്: ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ അരുത്; നടപടിയെടുക്കാൻ ടിക്കാറാം മീണയുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണ ജാഥകളോ ശബ്ദ കോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി.

പല പ്രചാരണ ജാഥകളും ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും, അനുവദനീയമായതിലും അധികം ശബ്ദത്തിൽ കാതടപ്പിക്കുന്ന രീതിയിലാണ് പല വാഹനങ്ങളിലും പ്രചാരണം നടത്തുന്നതെന്നും പൊതുജനങ്ങളിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് നിർദ്ദേശം. ഇക്കാര്യം കൃത്യമായി പരിശോധിക്കാനും നിയമവിധേയമല്ലാതെ പ്രചാരണം പാർട്ടികളോ സ്ഥാനാർത്ഥികളോ നടത്തിയാൽ നടപടിയെടുത്ത് റിപ്പോർട്ട് നൽകാനുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP