Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ഇബി ചെയർമാന് തെരഞ്ഞെടുപ്പ് ഓഫീസറുടെ കാരണം കാണിക്കൽ നോട്ടീസ്; ടീക്കാറാം മീണയുടെ നീക്കം ഇലക്ട്രിക് പോസ്റ്റുകളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കാത്തതിന്; ടീക്കാറാം മീണക്കെതിരെ ബിജെപി നൽകിയ പരാതിയിലും നടപടിയായില്ല

കെഎസ്ഇബി ചെയർമാന് തെരഞ്ഞെടുപ്പ് ഓഫീസറുടെ കാരണം കാണിക്കൽ നോട്ടീസ്; ടീക്കാറാം മീണയുടെ നീക്കം ഇലക്ട്രിക് പോസ്റ്റുകളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കാത്തതിന്; ടീക്കാറാം മീണക്കെതിരെ ബിജെപി നൽകിയ പരാതിയിലും നടപടിയായില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന് തെരഞ്ഞെടുപ്പ് ഓഫീസറുടെ കാരണം കാണിക്കൽ നോട്ടീസ്. വൈദ്യുതി പോസ്റ്റുകളിൽ നിന്ന് തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കി റിപ്പോർട്ട് നൽകാത്തതിലാണ് ടിക്കാറാം മീണ നോട്ടീസ് നൽകിയിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി 15ദിവസം കഴിഞ്ഞിട്ടും ബോർഡ് മറുപടി നൽകിയിരുന്നില്ല.

വൈദ്യുതി പോസ്റ്റുകളിൽ നിന്ന് പോസ്റ്ററുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ നീക്കം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഇലക്ഷൻ വിഭാഗം ആദ്യം കത്തു നൽകിയത്. മറുപടി ലഭിക്കാതായതോടെ വീണ്ടും കത്ത് നൽകി. ഇതിനും മറുപടി ലഭിക്കാത്തതോടെയാണ് കാരണം കാണിക്കാൻ നിർദ്ദേശിച്ച് കത്ത് നൽകിയിരിക്കുന്നത്. ചെയർമാന്റെ മറുപടി ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. മീണയുടെ ഫോട്ടോവച്ച് തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററുകൾ പൊതുസ്ഥലങ്ങളിലും, ഇലക്ട്രിക് പോസ്റ്റുകളിലും പതിപ്പിച്ചതിനെതിരെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതി സ്വീകരിക്കുന്നതിനായുള്ള സി വിജിൽ ആപ്പിലൂടെ പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകളോ മറ്റ് പ്രചരണ സാമഗ്രികളോ വയ്ക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് മീണ സ്വന്തം ചിത്രമുള്ള പോസ്റ്ററുകൾ വ്യാപമായി പതിപ്പിച്ചിരിക്കുന്നത്. നിയമം നടപ്പാക്കേണ്ടവർതന്നെ നിയമം ലംഘിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരാതിയിൽ നടപടിയെടുക്കാതെ കുറ്റക്കാരെ രക്ഷിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇതിനെതിരെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP