Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലങ്കര സഭാ തർക്ക പരിഹാര സ്വകാര്യബില്ലുമായി എൽദോസ് കുന്നപ്പള്ളി; എതിർപ്പുമായി ഓർത്തഡോക്‌സ് സഭ; സ്വകാര്യ ബില്ല് ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയുമെന്ന് വിമർശനം

മലങ്കര സഭാ തർക്ക പരിഹാര സ്വകാര്യബില്ലുമായി എൽദോസ് കുന്നപ്പള്ളി; എതിർപ്പുമായി ഓർത്തഡോക്‌സ് സഭ; സ്വകാര്യ ബില്ല് ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയുമെന്ന് വിമർശനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലങ്കര സഭാ തർക്ക പരിഹാരത്തിനുള്ള സ്വകാര്യബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഓർത്തഡോക്‌സ് സഭ രംഗത്ത്. എൽദോസ് കുന്നപ്പള്ളി എംഎൽഎ അവതരിപ്പിക്കുന്ന ബില്ലിനെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയത്. സ്വകാര്യ ബില്ല് ബാലിശവും ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയുമാണെന്ന് സഭ കുറ്റപ്പെടുത്തി. ശാശ്വത സമാധാനത്തിന് സർക്കാർ നടത്തുന്ന നിയമാനുസൃത ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയാണ് എംഎൽഎയെന്നും അവർ വിമർശിച്ചു.

കോൺഗ്രസ് പാർട്ടിയുടെ അറിവോടുകൂടിയാണോ എംഎ‍ൽഎയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാൻ താല്പര്യമുണ്ടെന്നും പെരുമ്പാവൂർ എംഎൽഎ നടത്തുന്ന വിചിത്രമായ ഒറ്റയാൾ പ്രദർശനം സത്യപ്രതിജ്ഞാലംഘനമാണെന്നും സഭ വ്യക്തമാക്കി. എംഎൽഎയെ ഉത്തരവാദിത്തപ്പെട്ടവർ വിലക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎയുടെ ബില്ലിനെ യാക്കോബായ സഭയും എതിർത്തിരുന്നുവെന്നും ഓർത്തഡോക്സ് സഭ അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP