Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യത്യസ്തനാമൊരു നേതാവിനെ കണ്ടപാടെ പ്രശ്‌നങ്ങളല്ലാം പോയൊളിച്ചു; ചടുലമായ ഇടപടലിലൂടെ ജനമനം കവർന്ന് എൽദോ എബ്രാഹം ; എറണാകുളം റവന്യു ജില്ലാ സ്‌കൂൾ കലോൽസവനഗരിയിലെ പ്രശനങ്ങൾ തീർക്കാൻ മുൻകൈയടുത്ത് എംഎൽഎ

വ്യത്യസ്തനാമൊരു നേതാവിനെ കണ്ടപാടെ പ്രശ്‌നങ്ങളല്ലാം പോയൊളിച്ചു; ചടുലമായ ഇടപടലിലൂടെ ജനമനം കവർന്ന് എൽദോ എബ്രാഹം ; എറണാകുളം റവന്യു ജില്ലാ സ്‌കൂൾ കലോൽസവനഗരിയിലെ പ്രശനങ്ങൾ തീർക്കാൻ മുൻകൈയടുത്ത് എംഎൽഎ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ : എംഎൽഎ എൽദോ എബ്രാഹം വ്യത്യസ്തനാണ് .എംഎൽഎ ആവുന്നതിന് മുൻപും ശേഷവുമെല്ലാം ഈ വ്യക്തിത്വ സവിശേഷത ആവോളം നുകർന്നിട്ടുള്ളവരാണ് മൂവാറ്റുപുഴക്കാർ.തിരഞ്ഞെടുപ്പ് സമയത്ത് ഓരോ വീട്ടുകാരും എൽദോയെ എതിരേറ്റത് കുടുബാംഗമെന്ന നിലയിലാണ്. ഇന്ന് എറണാകുളം റവന്യു ജില്ല സ്‌കൂൾ കലോത്സവ നഗരയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കാര്യത്തിനും എംഎൽഎ ചടുല ഇടപെടൽ ശ്രദ്ധേയമായി.

8000 ത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയുടെ ഉദ്ഘാടനം കെ എം ജോർജ്ജ് മെമോറിയൽ ടൗൺ ഹാളിലായിരുന്നു. മേളയുടെ ഉദ്ഘാടനത്തിന് ശേഷം എംഎൽഎ നേരെ എത്തിയത് കലോത്സവ നടത്തിപ്പിന്റെ പ്രധാന ഓഫീസുകൾ പ്രവർത്തിക്കുന്ന ഗവ: മോഡൽ ഹൈസ്‌കൂളിലേയ്ക്കായിരുന്നു. മീഡിയ സെന്ററിൽ എത്തിയപ്പോൾ ആകെ പൊടിപടലം. കാര്യമായി പരാതിയുണ്ടായില്ലങ്കിലും പ്രശ്‌നം പരിഹരിക്കാൻ എംഎൽഎ ഉടൻ മുന്നിട്ടിറങ്ങി. അന്വേഷണത്തിനൊടുവിൽ സ്‌കൂൾ ഹെഡ്‌മാസ്റ്ററുടെ മുറി സൗകര്യപ്രദമെന്ന് ബോദ്ധ്യമായി.ഉടൻ ഹെഡ്‌മാസ്റ്ററുടെ ഓഫീസ് ഒഴിപ്പിച്ച് മീഡിയ സെന്റർ ആക്കി. സന്ദർഭോചിതമായ എംഎൽഎ യുടെ ഇടപെടൽ കലോത്സവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും മത്സരാർത്ഥികൾക്കും വലിയ അളവിൽ ആശ്വാസമായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP