Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്റെ നിയോജകമണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കാൻ എൽദോസ് കുന്നംപള്ളി എംഎൽഎ; അവാർഡ് ദാനചടങ്ങ് നടത്തുന്നത് തുടർച്ചയായ അ‍ഞ്ചാം വർഷം

തന്റെ നിയോജകമണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കാൻ എൽദോസ് കുന്നംപള്ളി എംഎൽഎ; അവാർഡ് ദാനചടങ്ങ് നടത്തുന്നത് തുടർച്ചയായ അ‍ഞ്ചാം വർഷം

മറുനാടൻ ഡെസ്‌ക്‌

പെരുമ്പാവൂർ: എൽദോസ് കുന്നംപള്ളി എംഎൽഎ തന്റെ നിയോജകമണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നു. എസ്എസ്എൽസി, ഹയർസെക്കണ്ടറി, യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകൾക്കുമാണ് ആദരവ്. എൽദോസ് കുന്നംപള്ളി എംഎൽഎ തുടർച്ചയായ അഞ്ചാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നീ കേന്ദ്ര സിലബസുകളിലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

100 ശതമാനം വിജയം നേടിയ സ്കൂളുകളെയും ഈ ചടങ്ങിൽ വെച്ച് അനുമോദിക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പഞ്ചായത്ത്‌ തലങ്ങളിൽ ആണ് ഈ വർഷം ചടങ്ങുകൾ സംഘടിപ്പിച്ചു അവാർഡുകൾ സമ്മാനിക്കുന്നത്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട സ്‌കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളുടെ പട്ടിക അതാത് വിദ്യാലയങ്ങളിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ നിയോജകമണ്ഡലത്തിലെ താമസക്കാരും എന്നാൽ പെരുമ്പാവൂർ നിയോജകമണ്ഡലത്തിനു പുറത്തുള്ള സ്‌കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളും മണ്ഡലത്തിൽ ഉൾപ്പെട്ട യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളും മറ്റു മേഖലകളിലെ മത്സരങ്ങളിൽ വിജയം നേടിയ വ്യക്തികളും അപേക്ഷിച്ചാൽ മതിയാകും. അപേക്ഷകൾ ഓഗസ്റ്റ് നാലിന് മുൻപായി പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള എംഎൽഎ ഓഫിസിൽ നേരിട്ടോ ഇ – മെയിൽ വഴിയോ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ 9847 55 55 39 എന്ന ഫോൺ നമ്പറിൽ ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP