Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് വയോധികൻ മരിച്ചു; കടയിൽ സാധനം വാങ്ങാൻ പോയ തിരുവല്ല നിരണം സ്വദേശിയെ കണ്ടെത്തിയത് വീടിനടുത്തുള്ള പുരയിടത്തിൽ മരിച്ച നിലയിൽ

സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് വയോധികൻ മരിച്ചു; കടയിൽ സാധനം വാങ്ങാൻ പോയ തിരുവല്ല നിരണം സ്വദേശിയെ കണ്ടെത്തിയത് വീടിനടുത്തുള്ള പുരയിടത്തിൽ മരിച്ച നിലയിൽ

എസ്.രാജീവ്‌

 തിരുവല്ല: സൂര്യാഘാതമേറ്റ് കുഴഞ്ഞു വീണ് വയോധികൻ മരിച്ചു. നിരണം ഇരതോട് കറുകയിൽ കെ സി ചാക്കോ(തങ്കച്ചൻ84) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. രാവിലെ 10 മണിയോടെ വീടിന് സമീപത്തെ കടയിൽ നിന്നും സാധനം വാങ്ങാൻ പുറത്തുപോയ ചാക്കോ ഉച്ചയ്ക്ക് ഒരു മണിയായിട്ടും തിരികെ എത്താതിരുന്നതിനൈ തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിൽ വീടിനടുത്തുള്ള തുറസായ പുരയിടത്തിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും പൊള്ളലേറ്റ പാടുകളുണ്ട്. പുളിക്കീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഭാര്യ-മറിയാമ്മ ചാക്കോ നരിയഞ്ചിൽ (തൃശൂർ) മക്കൾ: ബാബു, ബെറ്റി, ബിനു മരുമക്കൾ: ബിന്ദു, ബിനോയി ആശ. സംസ്‌കാരം പിന്നീട്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP