Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയോധികൻ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകൻ അറസ്റ്റിൽ; പിടിയിലായത് തിരുവല്ല പെരിങ്ങര സ്വദേശി ശ്രീകുമാർ; മരണത്തിന് കാരണമന്വേഷിച്ച പൊലീസ് എത്തിയ നിഗമനം ഇങ്ങനെ

വയോധികൻ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകൻ അറസ്റ്റിൽ; പിടിയിലായത് തിരുവല്ല പെരിങ്ങര സ്വദേശി ശ്രീകുമാർ; മരണത്തിന് കാരണമന്വേഷിച്ച പൊലീസ് എത്തിയ നിഗമനം ഇങ്ങനെ

എസ്.രാജീവ്

തിരുവല്ല: സംശയാപദമായ നിലയിൽ വയോധികനെ വീടിന് സമീപത്തെ ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. പെരിങ്ങര വാഴുവേലിൽ വീട്ടിൽ ശ്രീകുമാറിനെയാണ് (39) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ പിതാവ് ചന്ദ്രശേഖരൻ പിള്ള ( 68 ) യെ ചൊവ്വാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ചന്ദ്രശേഖരൻപിള്ളയും മകനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. ബഹളം കേട്ടെത്തിയ സമീപ വാസികൾ ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. ഈ സംഭവത്തിൽ മനം നൊന്താണ് ചന്ദ്രശേഖര പിള്ള ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന്റൈ ഇടതുകയ്യിൽ മുറിവേറ്റതായും വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നായിരുന്നു ശ്രീകുമാറിന്റെ അറസ്റ്റ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP