Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ മുരളീധരനും ആർഎംപിക്കും എം.കെ.രാഘവനുമെതിരെ ആഞ്ഞടിച്ച് എളമരം കരീം എം പി; തിരഞ്ഞെടുപ്പുകളിൽ തോറ്റ് പരിചയമുള്ളതുകൊണ്ട് കെ.മുരളീധരന് വടകരയിൽ തോൽക്കുന്നത് പ്രശ്നമുണ്ടാവില്ല; സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് ആർഎംപിയെന്നും കരീം

കെ മുരളീധരനും ആർഎംപിക്കും എം.കെ.രാഘവനുമെതിരെ ആഞ്ഞടിച്ച് എളമരം കരീം എം പി; തിരഞ്ഞെടുപ്പുകളിൽ തോറ്റ് പരിചയമുള്ളതുകൊണ്ട് കെ.മുരളീധരന് വടകരയിൽ തോൽക്കുന്നത് പ്രശ്നമുണ്ടാവില്ല; സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ അവിശുദ്ധ കൂട്ടുകെട്ടാണ് ആർഎംപിയെന്നും കരീം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വടകരയിൽ പി ജയരാജനെ നേരിടാനെത്തുന്ന യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനെതിരെയും കോഴിക്കോട്ടെ സ്ഥാനാർത്ഥി എം കെ രാഘവനെതിരെയും യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച ആർഎംപിക്കെതിരെയും ആഞ്ഞടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എംപി. തിരഞ്ഞെടുപ്പുകളിൽ തോറ്റ് പരിചയമുള്ളതുകൊണ്ട് കെ.മുരളീധരന് വടകരയിൽ തോൽക്കുന്നത് പ്രശ്നമുണ്ടാവില്ലെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ഒരു സാധാരണ സ്ഥാനാർത്ഥി എന്നതിൽ കഴിഞ്ഞ് മറ്റൊരു വിശേഷണവും മുരളീധരന് നൽകാനില്ല. വടകരയിൽ പി ജയരാജൻ വലിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) കൂടെയില്ലാതിരുന്നിട്ടും എൽ ഡി എഫ് വോട്ട് ഉയർത്തിയിട്ടുണ്ട്. എൽ ജെ ഡി കൂടി മുന്നണിയിലെത്തിയതുകൊണ്ട് ഭൂരിപക്ഷം ഒരു ലക്ഷം വോട്ടിന് മുകളിലേക്ക് വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമ രാഷ്ട്രീയത്തെക്കുറിച്ച് കെ മുരളീധരൻ പറഞ്ഞത് കെ സുധാകരനെ ഉദ്ദേശിച്ചാവും. കണ്ണൂർ ജില്ലയിൽ ബോംബ് രാഷ്ട്രീയത്തിനും അക്രമരാഷ്ട്രീയത്തിനും തുടക്കമിട്ടത് കെ സുധാകരനാണ്. കെ സുധാകരന്റെ അക്രമ രാഷ്ട്രീയത്തിന് ഇരയായ വ്യക്തിയാണ് പി ജയരാജൻ. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ കെ സുധാകരൻ നേതാവായുള്ള പാർട്ടിയിൽ നിന്നുകൊണ്ട് കെ മുരളീധരന് അക്രമ രാഷ്ട്രീയത്തെക്കുറിച്ച് പറയാൻ എന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു. വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നുള്ള ആർ എം പി പ്രഖ്യാപനത്തിൽ പുതുമയില്ല. രൂപം കൊണ്ട നാൾ മുതൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ലാളനയിലാണ് ആ പാർട്ടി വളർന്നത്. യു ഡി എഫിനെ പിന്തുണച്ച ചരിത്രം മാത്രമാണ് ആർഎംപിക്കുള്ളത്.

സി പി എം കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉപേക്ഷിച്ചു എന്നാരോപിച്ചാണ് ആർ എം പിയുടെ ജനനം. സിപി എമ്മിൽ നിന്ന് പല സന്ദർഭങ്ങളിലായി പുറത്താക്കപ്പെട്ടവരുടെ ഒരു അവിശുദ്ധ കൂട്ടുചേരലാണ് ആർ എം പി. അവർ സി പി എം വിരുദ്ധ നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ മാത്രമെ അദ്ഭുതപ്പെടേണ്ടതുള്ളു. വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ അത്യധ്വാനം ചെയ്ത ചരിത്രം ഇതിന് മുമ്പും അവർക്കുണ്ട്. അനശ്വര രക്തസാക്ഷികളുടെ പാരമ്പര്യമുള്ള വടകരയിൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന റെവല്യൂഷണറി മാർക്സിസം വർഗ്ഗ വഞ്ചനയുടെ പര്യായമാണ്. ആർ എം പിയുടെ വഞ്ചന മനസ്സിലാക്കി പിന്തുണച്ചവർ പലരും വിട്ടുപോയതിനാൽ വല്ലാതെ മെലിഞ്ഞു പോയ ആ പാർട്ടിക്ക് സ്വന്തം സ്വാധീനം പുറത്തറിയിക്കാതിരിക്കാനുള്ള മാർഗവും ഇത്തരം പിന്തുണ നൽകലാണ്.

രാജ്യം നേരിടുന്ന ഗൗരവ രാഷ്ട്രീയ പ്രശ്നങ്ങളിലും സംഘപരിവാർ വെല്ലുവിളിക്ക് മുമ്പിലും ഓച്ഛാനിച്ച് നിൽക്കുകയായിരുന്നു കോഴിക്കോട് ജില്ലയിൽ നിന്നുള്ള രണ്ട് എം പിമാരും. കോഴിക്കോടിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനനുസരിച്ച് ഉയരാൻ ഇവർക്ക് കഴിഞ്ഞില്ല. കോഴിക്കോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി എം കെ രാഘവൻ സംഘപരിവറിന്റെ മാനസപുത്രനാണ്. ഒരു വാക്കിലോ നോട്ടത്തിലോ പോലും വർഗീയതയെ എതിർക്കാത്ത കോൺഗ്രസിന്റെ അവസരവാദരാഷ്ട്രീയത്തിന്റെ പ്രതീകമാണ് കോഴിക്കോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി. അഗ്രികോ-സഹകരണ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുകയാണ് ഇദ്ദേഹം. സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട കോൺഗ്രസ് നേതാക്കളിൽ ഇദ്ദേഹവും സ്ഥാനം പിടിച്ചു.

എസ്ഡിപിഐയുമായി ഇതിന് മുമ്പും ലീഗ് സഹകരിച്ചിട്ടുണ്ട്. അവിചാരിതമായി ഹോട്ടലിലെത്തിയപ്പോൾ കണ്ടതാണെന്ന വാദത്തിൽ കഴമ്പില്ല. യാത്രക്കിടെ റോഡരികിലുള്ള കടവ് റിസോർട്ടിൽ ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ കണ്ടെന്ന് പറയാം. എന്നാൽ കെടിഡിസി ഹോട്ടൽ പ്രധാന റോഡിലൂടെയുള്ള യാത്രക്കിടെ എളുപ്പത്തിൽ കയറിച്ചെല്ലാവുന്ന ഇടമല്ല. അവിടേക്കായിട്ട് പോയതാണെന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ്. എസ്ഡിപിഐയുമായി കൂട്ടുചേരാൻ ചർച്ച നടത്തിയ മുസ്ലിം ലീഗും സംഘപരിവാറുമായി അവസരവാദബന്ധം ഉറപ്പിച്ച കോൺഗ്രസും എത്ര ശ്രമിച്ചാലും ഇടതുമുന്നണിയെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP