Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളന്നൂരിൽ യുവതിയേയും എട്ടുമാസം പ്രായമുള്ള മകനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസും

വെള്ളന്നൂരിൽ യുവതിയേയും എട്ടുമാസം പ്രായമുള്ള മകനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കുന്ദമംഗലം: വെള്ളന്നൂരിൽ യുവതിയേയും എട്ടുമാസം പ്രായമുള്ള മകനേയും കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളന്നൂർ കൊല്ലാറമ്പത്ത് രഖിലേഷിന്റെ ഭാര്യ നിജിന (30) മകൻ റൂട്ട് വിച്ച് (എട്ടുമാസം) എന്നിവരാണ് മരിച്ചത്. രഖിലേഷും അച്ഛനും അമ്മയും തിരൂരിൽ മരണ വീട്ടിൽ പോയി രാവിലെ പത്തുമണിയോടെ തിരിച്ചു വന്നപ്പോൾ നിജിനയേയും മകനേയും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിനൊന്നു മണിയോടെ ഇരുവരെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെയാണ് ഇവർ തിരൂരിലേക്ക് പോയത്.

2017 ജനുവരി 23 നാണ് കൊയിലാണ്ടി കൊല്ലം സ്വദേശി നിജിനയും വെള്ളന്നൂർ വിരുപ്പിൽ ബാർബർ ഷോപ്പ് നടത്തുന്ന രഖിലേഷും തമ്മിൽ വിവാഹിതരായത്. കുന്ദമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP