Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജസ്ഥാനിൽ പെൺകുട്ടികൾക്ക് ജീൻസ് വിലക്കി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ; അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പെൺകുട്ടികൾ ജീൻസും ടോപ്പും ധരിക്കരുത്; ഇനി മുതൽ സാൽവാർ സാരിയോ ധരിക്കാം

രാജസ്ഥാനിൽ പെൺകുട്ടികൾക്ക് ജീൻസ് വിലക്കി വിദ്യാഭ്യാസ വകുപ്പ് സർക്കുലർ; അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പെൺകുട്ടികൾ ജീൻസും ടോപ്പും ധരിക്കരുത്; ഇനി മുതൽ സാൽവാർ സാരിയോ ധരിക്കാം

ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടികൾക്ക് ജീൻസ് വിലക്കി വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. സാൽവാർ കമ്മീസോ സാരിയോ മാത്രമേ ധരിക്കാവുള്ളൂവെന്നാണ് വിദ്യാഭ്യാസ വിഭാഗത്തിന്റെ നിർദ്ദേശം. അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പെൺകുട്ടികൾ ജീൻസും ടോപ്പും ധരിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നത്. ദുപ്പട്ടയോടുകൂടിയ സാൽവാർ കമ്മീസോ സാരിയോ മാത്രമേ ധരിക്കാവൂ.

ആൺകുട്ടികളുടെ വസ്ത്രത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ആൺകുട്ടികൾ ഔദ്യോഗിക വസ്ത്രമായ ഷർട്ട്, പാന്റ്, ഷൂ, സോക്സ്, ബെൽറ്റ് എന്നിവ ധരിക്കണം. തണുപ്പുകാലത്ത് ജേഴ്സിയും ധരിക്കാമെന്നാണ് നിർദ്ദേശം. സംസ്ഥാന സർക്കാരിനു കീഴിലുള്ള എല്ലാ കോളജുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ യൂണിഫോമിന്റെ നിറമെന്തെന്ന് നിർദ്ദേശം മാർച്ച് 12നകം സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കോളജ് പ്രിൻസിപ്പൾമാർ യൂണിഫോമിന്റെ നിറമെന്തെന്ന കാര്യം ഉടൻ വ്യക്തമാക്കണമെന്നും കത്തിൽ ആവശ്വപ്പെടുന്നു.

സംസ്ഥാന സർക്കാറിനു കീഴിലുള്ള കോളജുകൾക്ക് കോളജ് എജുക്കേഷൻ കമ്മീഷണറേറ്റ് നൽകിയ കത്തിലാണ് നിർദ്ദേശം. വിദ്യാർത്ഥികളുടെ യൂണിഫോമിന്റെ നിറമെന്താണെന്ന നിർദ്ദേശം മാർച്ച 12 ന് കോളജ് പ്രിൻസിപ്പൽമാർ സമർപ്പിക്കണമെന്നും നിഷ്‌കർഷിത വേഷമുള്ള സ്ഥാപനങ്ങളിൽ യൂണിഫോം ഏതാണെന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അദ്ധ്യാപകർക്കും വസ്ത്രധാരണത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ പുതിയ നീക്കത്തെ വിദ്യാർത്ഥികളും അധ്യാകരും സാമൂഹിക പ്രവർത്തകരും എതിർത്തു. വിദ്യാഭ്യാസത്തെ ബിജെപി കാവിവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. എന്നാൽ യൂണിഫോമിനുള്ള നീക്കം വിദ്യാർത്ഥികളെയും പുറത്തുനിന്നുള്ളവരെയും തിരിച്ചറിയാനാണെന്ന് വിദ്യാഭ്യാസ മന്ത്രി കിരൺ മഹേശ്വരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP