Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എടപ്പാളിൽ റവന്യൂ അധികൃതർ സ്റ്റോപ് മെമോ നൽകിയ വയലിൽ ലോക്ഡൗണിന്റെ മറവിൽ മണ്ണിട്ട് നികത്തൽ; നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു

എടപ്പാളിൽ റവന്യൂ അധികൃതർ സ്റ്റോപ് മെമോ നൽകിയ വയലിൽ ലോക്ഡൗണിന്റെ മറവിൽ മണ്ണിട്ട് നികത്തൽ; നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു

ജംഷാദ് മലപ്പുറം

മലപ്പുറം: റവന്യൂ അധികൃതർ സ്റ്റോപ് മെമോ നൽകിയ വയലിൽ ലോക് ഡൗണിന്റെ മറവിൽ മണ്ണിട്ട് നികത്തൽ. അനധികൃതമായി വയൽ നികത്തലിനെതിരെ നടപടികളുമായി അധികൃതർ. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നാനി തഹസിൽദാർ വിജയൻ അഡിഷണൽ തഹസിൽദാർ സുരേഷ് എന്നിവർ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു.

വട്ടംകുളം പഞ്ചായത്തിലെ 14 വാർഡിൽപെട്ട കണ്ണാശുപത്രി-എരുവപ്രകുന്ന് റോഡിലാണ് വയൽ തരം മാറ്റുന്നതായി പരാതി ഉയർന്നത്. ഇവിടുത്തെ 30 സെന്റ് സ്ഥലത്ത് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്താൻ ശ്രമം നടത്തിയിരുന്നു. ലോഡ് കണക്കിന് മണ്ണും ഇവിടെ തള്ളി. ഇതോടെ നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും സംഘടിച്ചെത്തി കൊടി നാട്ടിയതോടെ തഹസിൽദാർ സ്റ്റോപ് മെമോ നൽകി. മണ്ണ് നീക്കം ചെയ്തു വയൽ പൂർവ സ്ഥിതിയിൽ ആക്കാനും നിർദ്ദേശം നൽകിയിരുന്നു .ഇത് ലംഘിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ഇവിടെ ഇറക്കിയ മണ്ണ് നിരപ്പക്കുന്ന ജോലികൾ ആരംഭിച്ചത്. ഇതിനെതിരെയാണ് അധികൃതർ രംഗത്ത് വന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP