Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിഫ്ബി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന് പരാതി; തോമസ് ഐസക്കിന് ഇഡിയുടെ നോട്ടീസ്; ചൊവ്വാഴ്ച ഇഡി ഓഫീസിൽ ഹാജരാകണം; നോട്ടീസ് കിട്ടിയാലും ഹാജരാകില്ലെന്നും വേണമെങ്കിൽ ഇഡിക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും ഐസക്

കിഫ്ബി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന് പരാതി; തോമസ് ഐസക്കിന് ഇഡിയുടെ നോട്ടീസ്; ചൊവ്വാഴ്ച ഇഡി ഓഫീസിൽ ഹാജരാകണം; നോട്ടീസ് കിട്ടിയാലും ഹാജരാകില്ലെന്നും വേണമെങ്കിൽ ഇഡിക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും ഐസക്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ചൊവ്വാഴ്ച ഇഡി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കിഫ്ബി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് അന്വേഷണം. കിഫ്ബി സിഇഒയ്ക്ക് നേരത്തെ ഇഡി നോട്ടീസ് അയച്ചിരുന്നു. കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാൻ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായിരുന്നു. ഈ നിലയിലാണ് ഇപ്പോൾ തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്ക് പ്രതികരിച്ചു. ഇനി നോട്ടീസ് കിട്ടിയാലും ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ തനിക്ക് ചെയ്യാനുണ്ട്. വേണമെങ്കിൽ ഇഡിക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രമന്ത്രി നിർമലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നീട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടക്കം ആരോപണം ഏറ്റെടുത്തു. തുടർന്ന് അന്ന് കിഫ്ബി സിഇഒ. ആയിരുന്ന കെ.എം. എബ്രഹാമിനെയും ഡെപ്യൂട്ടി സിഇഒയെയും ഇ.ഡി. നോട്ടീസ് അയച്ച് വിളിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു ഏജൻസി (ആദായ നികുതി വകുപ്പ്) ഈ കേസിനെ കുറിച്ച് അന്വേഷിക്കുന്നതിനാൽ അവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

ആരോപണത്തിന് പിന്നാലെ നിർമലയ്ക്കെതിരേ തോമസ് ഐസക്ക് രംഗത്തെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം. ഇ.ഡി. ജോയിന്റ് ഡയറക്ടറാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നതിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് തോമസ് ഐസക്കിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP