Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കടത്ത് കേസിൽ അന്വേഷണം തടസ്സപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ ഇ.ഡി കേസെടുക്കണം; കൃത്യമായി അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പ്രതിയാകുമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ

സ്വർണക്കടത്ത് കേസിൽ അന്വേഷണം തടസ്സപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ ഇ.ഡി കേസെടുക്കണം; കൃത്യമായി അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പ്രതിയാകുമെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ അന്വേഷണം തടസപ്പെടുത്തിയ മുഖ്യമന്ത്രിയെ പ്രതിയാക്കി ക്രമിനൽ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയാറാകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. വികസനം ചർച്ചചെയ്യണമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി പ്രതിപക്ഷം സ്വീകരിക്കുന്നു. എന്നാൽ അതിന്റെ മറവിൽ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ചും ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം. വികസനമെന്ന് കൊട്ടിഘോഷിക്കുന്നതല്ലാതെ വൻകിട പദ്ധതികളൊന്നും പിണറായി സർക്കാരിന്റെ കാലത്ത് നടന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ കപ്പലിലെ കപ്പിത്താനാണ്. മുഖ്യമന്ത്രിയുടെ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായ എന്നത് കുറ്റം ചെയ്ത പ്രതിയുടെ മുഖച്ഛായ അണ്.

പി.ആർ. ഏജൻസിവഴി മുഖം മിനുക്കാനുള്ള ശ്രമം പാഴായി. അഴിമതി നടത്തി കോടികൾ സമ്പാദിച്ച് കേരളത്തിന്റെ പൊതുമുതൽ കൊള്ളയടിച്ച മുഖ്യമന്ത്രി വോട്ട് അട്ടിമറിക്കാനും ശ്രമിക്കുന്നു. തുടർ ഭരണത്തിന് വോട്ടുചേദിക്കാൻ അദ്ദേഹത്തിന് അവകാശമില്ല. സ്വർണക്കടത്ത് കേസിൽ ഉൾപ്പടെ കൃത്യമായി അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പ്രതിയാകും. ഇരട്ടവോട്ടുകളുടെ കാര്യത്തിൽ സിപിഎം നിലപാട് സംശയാസ്പദമാണ്. കള്ളവോട്ടിന് വേണ്ടിയാണ് ഇരട്ടവോട്ട്. സിപിഎം ഉണ്ടായകാലം മുതലാണ് ഇരട്ടവോട്ടുണ്ടായത്. കള്ളവോട്ടും സിപിഎമ്മും ഇരട്ടക്കുട്ടികളാണ്. സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ബാല ശങ്കറിന്റെ ആരോപണത്തോട് പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ഹസൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP