Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ സഞ്ചാരികൾക്കായി തുറന്നു; കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ സഞ്ചാരികൾക്കായി തുറന്നു; കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും തുറന്നു പ്രവർത്തിച്ചു തുടങ്ങി. വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികൾക്കായി തുറന്നത്.

പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ഇക്കോ ഡെവല്പ്മെന്റ് ആൻഡ് ട്രൈബൽ വെൽഫെയർ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ:

തിരുവനന്തപുരം: പൊന്മുടി - മാങ്കയം, പേപ്പാറ, അഗസ്ത്യാർവനം, നെയ്യാർ.
കൊല്ലം: അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല.
പത്തനംതിട്ട: കൊച്ചാണ്ടി, കോന്നി.
ആലപ്പുഴ: പുറക്കാട് ഗാന്ധി സ്മൃതിവനം.
കോട്ടയം: കുമരകം.
ഇടുക്കി: ചിന്നാർ, ഇടുക്കി, കോലാഹലമേട്, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്.
എറണാകുളം: ഭൂതത്താൻകെട്ട്, കോടനാട്/കപ്രിക്കാട്, മംഗളവനം, മുളംകുഴി, പാണിയേലി പോര്, തട്ടേക്കാട്.
തൃശൂർ: അതിരപ്പിള്ളി - വാഴച്ചാൽ, ചിമ്മിണി, പീച്ചി - വഴനി, ഷോളയാർ.
പാലക്കാട്: അനങ്ങന്മല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലന്റ് വാലി, തുടിക്കോട് - മീൻവല്ലം.
മലപ്പുറം: നെടുങ്കയം, നിലമ്പൂർ.
കോഴിക്കോട്: കാക്കവയൽ - വനപർവം, ചാലിയം, ജാനകിക്കാട്, കടലുണ്ടി, കക്കാട്, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.
വയനാട്: ബാണാസുരമല - മീന്മുട്ടി, ചെമ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി.
കണ്ണൂർ: പൈതൽമല, ആറളം.
കാസർകോട്: റാണിപുരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP