Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം; ന്യൂഡൽഹിയിലും ഉത്തരേന്ത്യയിലും അടക്കം പ്രകമ്പനം; ലഖ്നൗവിൽ ജനങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിയോടി; അതിർത്തിയിൽ 5.3 തീവ്രത രേഖപ്പെടുത്തി

ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ ഭൂചലനം; ന്യൂഡൽഹിയിലും ഉത്തരേന്ത്യയിലും അടക്കം പ്രകമ്പനം; ലഖ്നൗവിൽ ജനങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിയോടി; അതിർത്തിയിൽ 5.3 തീവ്രത രേഖപ്പെടുത്തി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ന്യൂഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഇതേത്തുടർന്ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാജ്യതലസ്ഥാനത്തിന് പുറമെ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ചൊവ്വാഴ്ച വൈകീട്ടോടെ പ്രകമ്പനം അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.ചൊവ്വാഴ്ച രാത്രി 7.05 ഓടെയുണ്ടായ പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്.

ന്യൂഡൽഹി കൂടാതെ ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശത്താണ് ഭൂകമ്പം അനുഭവപ്പെട്ടത്.ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. യു.പി തലസ്ഥാനമായ ലഖ്നൗവിൽ ജനങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിയോടി. ചണ്ഡീഗഢ്, നോയ്ഡ, ഗുരുഗ്രാം, ഗസ്സിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെല്ലാം പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യ - നേപ്പാൾ അതിർത്തിയിലെ വനപ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. 2015 ൽ നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 9000ത്തോളം പേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP