Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഇടുക്കി ജില്ല കുലുങ്ങി വിറച്ചത് എട്ട് തവണ; ഇന്നലെയുണ്ടായ ഭൂകമ്പ പരമ്പരയിൽ കുലുങ്ങിയത് ഒട്ടേറെ സ്ഥലങ്ങൾ; ഇന്നലെ ഉണ്ടായത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിലുണ്ടാകുന്ന അഞ്ചാമത്തെ ഭൂചലനം: നാശനഷ്ടങ്ങൾ ഏറെ

ഇടുക്കി ജില്ല കുലുങ്ങി വിറച്ചത് എട്ട് തവണ; ഇന്നലെയുണ്ടായ ഭൂകമ്പ പരമ്പരയിൽ കുലുങ്ങിയത് ഒട്ടേറെ സ്ഥലങ്ങൾ; ഇന്നലെ ഉണ്ടായത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിലുണ്ടാകുന്ന അഞ്ചാമത്തെ ഭൂചലനം: നാശനഷ്ടങ്ങൾ ഏറെ

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കി ജില്ല ഭൂചലനത്തിന്റെ തന്നെ കേന്ദ്രമായി മാറുന്നു. ഈ മാസം തന്നെ നിരവധി തവണയാണ് ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ എട്ട് തവണയാണ് ഇടുക്കി ജില്ല കുലുങ്ങി വിറച്ചത്. ഹൈറേഞ്ച് മേഖലയിൽ ഉണ്ടായ ഭൂമി കുലുക്കത്തിൽ കട്ടപ്പന, വെട്ടിക്കുഴി കവല, അമ്പലക്കവല, ബാലഗ്രാം, വലിയപാറ, ഈട്ടിത്തോപ്പ്, എഴുകുംവയൽ, നെടുങ്കണ്ടം, പുളിയന്മല, കാഞ്ചിയാർ, അഞ്ചുരുളി, കൊച്ചറ, കുഴിത്തൊളു, വള്ളക്കടവ്, ആനവിലാസം, ഉപ്പുതറ, തങ്കമണി, ഇരട്ടയാർ, കമ്പംമെട്ട്, നെല്ലിപ്പാറ, രാജകുമാരി, കുളപ്പാറച്ചാൽ, കുരുവിളസിറ്റി തുടങ്ങിയ സ്ഥലങ്ങളാണ് ഭീതിയുടെ നിഴലിലായത്. പലയിടത്തും എട്ട് തവണ ഭൂമി കുലുങ്ങി.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിലുണ്ടാകുന്ന അഞ്ചാമത്തെ ഭൂചലനമാണ് ഇന്നലെ ഉണ്ടായതും. അതും ഇന്നലെ മാത്രം എട്ടു തവണയാണ് ഭൂമി കുലുങ്ങിയത്. ഇതിൽ ആറെണ്ണവും ഭൂകമ്പ മാപിനിയിൽ രേഖപ്പെടുത്തി. അത്ര തീവ്രമൊന്നുമല്ലെങ്കിലും വൻ മുഴക്കത്തോടെയുണ്ടായ ചലനത്തിൽ പലരും പരിഭ്രാന്തരായി. ഭയന്നു വിറച്ചതിനാൽ പലരും മണിക്കൂറുകൾ കഴിഞ്ഞാണ് വീടുകൾക്കുള്ളിലേക്ക് കയറിയത്. ഭൂചലനത്തിന് കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മാസവും ഇടുക്കി അണക്കെട്ടിന് സമീപത്തുള്ള മേഖലകളിൽ ഭൂചലനമുണ്ടായി. ഇതിന് പിന്നാലെയാണ് ഒറ്റ ദിവസം കൊണ്ട് എട്ടുതവണ കുലുങ്ങിയത്.

വെള്ളിയാഴ്ച രാവിലെ 7.10, 8.58, 9.46, 10.10, 12.31, 12.58, 12.59, 1.58 എന്നീ സമയങ്ങളിലായിരുന്നു ഭൂമികുലുക്കം. കെ.എസ്.ഇ.ബി.യുടെ ആലടിയിലെ (തോണിത്തടി) ഭൂകമ്പമാപിനിയിൽ റിക്ടർ സ്‌കെയിൽ 2.8 തീവ്രത രേഖപ്പെടുത്തി. പത്തോളം വീടുകളുടെ ഭിത്തിക്ക് വിള്ളൽ വീണു. ചോറ്റുപാറയിലെ ഭൂകമ്പമാപിനി കേന്ദ്രത്തിന്റെ ഭിത്തിയിലും നെടുങ്കണ്ടത്തെ പൊതുമരാമത്ത് റെസ്റ്റ് ഹൗസിനുള്ളിലും വിള്ളലുകൾ കണ്ടെത്തി.

7.10-നുണ്ടായ ആദ്യത്തെ ചലനം നേരിയ പ്രകമ്പനം മാത്രമാണ് സൃഷ്ടിച്ചത്. എന്നാൽ 9.46-നുണ്ടായ ചലനം 2.8 തീവ്രത രേഖപ്പെടുത്തി. 8.58-ന് തൂക്കുപാലത്തും പാമ്പാടുംപാറയിലുമുണ്ടായ ഭൂചലനം വൻ പ്രകമ്പനം സൃഷ്ടിച്ചു. ആദ്യം പാറമടയിൽനിന്ന് വെടിവെക്കുന്ന ശബ്ദമെന്നാണ് പലരും കരുതിയത്. വീടും മറ്റും കുലുങ്ങിയതോടെ ആളുകൾ ഇറങ്ങിയോടി. പുലർച്ചെ മുതൽ ഒന്നിലധികം തവണ ഭൂമി കുലുങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. നെടുങ്കണ്ടമാണ് ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രമെന്ന് വാഴത്തോപ്പിലെ ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിലുണ്ടാകുന്ന അഞ്ചാമത്തെ ഭൂചലനമാണിത്. നേരത്തെ ഇടുക്കി അണക്കെട്ടിനോട് ചേർന്നുള്ള മേഖലകളിലായിരുന്നു ഭൂചലനം.

ഭൂചലനം കെ.എസ്.ഇ.ബി.യുടെ തോണിത്തടി ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തിയത് ആറു തവണ. രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 1.58 വരെയുണ്ടായതിൽ കൂടിയ തീവ്രത രേഖപ്പെടുത്തിയത് 9.46-നുണ്ടായ ചലനത്തിനാണ്. 70 സെക്കന്റ് നീണ്ടുനിന്ന പ്രകമ്പനം 2.8 തീവ്രത രേഖപ്പെടുത്തി. 8.58-നുണ്ടായത് 63 സെക്കന്റ് നീണ്ടുനിന്നു. ഇതിന്റെ തീവ്രത 2.7 ആണ്. 7.10-നും 10.10-നും 12.31-നും 1.58-നും ഉണ്ടായ ചലനങ്ങൾ 1.8 മുതൽ താഴെയാണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്. 8.58-നും 9.31-നും ഉണ്ടായ ചലനം വലിയ മുഴക്കത്തോടെയാണ് പല സ്ഥലങ്ങളിലും അന

നാശനഷ്ടങ്ങൾ ഏറെ
ആദിയാർപുരം വട്ടമലയിൽ തമ്പിയുടെ വീടിന്റെ ഭിത്തി വീണ്ടുകീറി. പാമ്പാടുംപാറ വട്ടമല ഷിജിമോൻ ഐപ്പിന്റെ വീട്ടിലെ ഭിത്തിക്കും വിള്ളൽ വീണു. മുണ്ടിയെരുമ കണ്ണാക്കുഴിയിൽ െജയിംസ്, ബ്ലോക്ക് നമ്പർ 180-ൽ എം.കെ.ഹരിലാൽ, കീഴെകുന്നത്ത് വിനു, ചോറ്റുപാറ ശക്തിവിലാസം ശശിധരൻ എന്നിവരുടെ വീടിന്റെ ഭിത്തിയും, ചുറ്റുമതിലും വിണ്ടുകീറി.

കൊച്ചു തോവാള മൂന്നാനപ്പള്ളിൽ ജോർജുകുട്ടിയുടെ വീടിന്റെ കോണുകളിലും വാതിലിന് സമീപവുമാണ് വിള്ളലുണ്ടായത്. ഭൂചലനത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇവിടങ്ങളിൽ പരിശോധന നടത്തിയ പാറത്തോട് വില്ലേജ് ഓഫീസർ ടി.എ.പ്രദീപ് പറഞ്ഞു. ഭിത്തികളിൽ വിള്ളൽ വീണത് സംബന്ധിച്ച് ഉടുമ്പൻചോല തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വാഗമൺ ആലുംമൂട്ടിൽ എംപി.ജയദേവന്റെ 200 ലിറ്റർ വെള്ളം നിറച്ച സിന്തറ്റിക് ടാങ്ക് നിലത്തുവീണു. പൂവന്തിക്കുടിയിലെ നിരവധി വീടുകൾ കുലുങ്ങി. മുഴക്കംകേട്ടു ഭയന്ന് പലരും വീടിനു പുറത്തിറങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP