Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂനപക്ഷ പദ്ധതികളെ കേന്ദ്ര സർക്കാർ ഞെക്കിക്കൊല്ലുന്നു; കേന്ദ്ര ബജറ്റ് എന്നും കേരളത്തിന് കയ്പുള്ള അനുഭവം; ന്യൂനപക്ഷ മന്ത്രാലയത്തെ സർക്കാർ തകർക്കുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി

ന്യൂനപക്ഷ പദ്ധതികളെ കേന്ദ്ര സർക്കാർ ഞെക്കിക്കൊല്ലുന്നു; കേന്ദ്ര ബജറ്റ് എന്നും കേരളത്തിന് കയ്പുള്ള അനുഭവം; ന്യൂനപക്ഷ മന്ത്രാലയത്തെ സർക്കാർ തകർക്കുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി

ജംഷാദ് മലപ്പുറം

മലപ്പുറം: ന്യൂനപക്ഷ പദ്ധതികളെ കേന്ദ്ര സർക്കാർ ഞെക്കിക്കൊല്ലുന്നു. ന്യൂനപക്ഷ പദ്ധതികളെയും മന്ത്രലയത്തെയും തന്നെ ഗവൺമെന്റ സ്വയം തകർക്കുകയാണെന്നും അവയെ ഞെക്കിക്കൊല്ലുന്ന സമീപനമാണെന്നും ഗവൺമെന്റ് എടുക്കുന്നതെന്നും മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി. ഇന്ന് ബജറ്റ് ചർച്ച വേളയിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ പദ്ധതികളെയും മന്ത്രലയത്തെയും തന്നെ ഗവൺമെന്റ സ്വയം തകർക്കുകയാണെന്നും അവയെ ഞെക്കിക്കൊല്ലുന്ന സമീപനമാണെന്നും ഗവൺമെന്റ് എടുക്കുന്നത് എന്ന് ഇ.ടി. മുഹമ്മദ് ബഷീർ ഇന്ന് ബജറ്റ് ചർച്ച വേളയിൽ പാർലമെന്റിൽ പറഞ്ഞു. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ യു.പി.എസ്.സി, സ്റ്റേറ്റ് പബ്ലിക് കമ്മീഷൻ പോലുള്ള പദ്ധതികൾക്ക് കോച്ചിങ് കൊടുക്കുന്നതിന് കഴിഞ്ഞവർഷം അനുവദിച്ച 20 കോടിയിൽ നിന്ന് ഈ വർഷം പകുതിയായി വെട്ടിക്കുറച്ചു. അതു പോലെ തന്നെ ന്യൂനപക്ഷ സൗജന്യ കോച്ചിംഗിന്റെയും മറ്റു പദ്ധതികളുടെയും കഴിഞ്ഞ വർഷത്തെ 75 കോടി ഈ പ്രാവശ്യം 9 കോടിയാക്കി. നയാ മൻസിൽ വിദ്യാഭ്യാസ ജീവിതോപാധി കണ്ടെത്തുന്ന പദ്ധതികൾക്കെല്ലാമുള്ള അലോട്ട്‌മെന്റ് 140 ൽ നിന്ന് 120 ആയി വെട്ടിച്ചുരുക്കി.

സിവിൽ സർവീസ് പരീക്ഷയിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ ശതമാനം വെറും 3 ശതമാന മാണെന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തിയ ഈ നാട്ടിൽ ന്യൂനപക്ഷങ്ങൾക്ക് അൽപം ആശ്വാസം കണ്ടെത്തുന്ന പരിശീലന പദ്ധതികളുടെ പോലും സംഖ്യ വെട്ടിക്കുറക്കുകയാണ് ഗവൺമെന്റ് ചെയ്യുന്നത്. അതിനെക്കാൾ വലിയ അപകടം സംഭവിക്കുന്നത് ഈ അലോട്ട് ചെയ്ത സംഖ്യ തന്നെ കൊല്ലാവസാനം സറണ്ടർ ചെയ്യുന്ന വിധത്തിലാണ് കാര്യങ്ങൾ പോകുന്നതെന്ന് എന്നുള്ളതാണ്. 21 പരിപാടികൾ ന്യൂനപക്ഷത്തിന്റെ സ്‌കോളർഷിപ്പ് അടക്കമുള്ള കാര്യങ്ങൾക്കുള്ളതാണ്.

മൗലാനാ ആസാദ് ഫൗണ്ടേഷൻ, വിദ്യാർത്ഥികൾക്കുള്ള മറ്റു ആനുകൂല്യങ്ങൾ ന്യൂനപക്ഷ മേഖലയിലെ വികസനങ്ങൾക്കായിട്ടുള്ള അലോട്ട്‌മെന്റ് സ്‌കിൽ ഡെവലപ്പ്‌മെന്റ് എന്നിവക്കായിട്ടുള്ള സംഖ്യയാണ്. കഴിഞ്ഞ കൊല്ലം തിരിച്ചടച്ചത,് ചെലവാകാതെ തിരിച്ചടച്ചത് 851.62 കോടിയാണ്. ഇവിടെ പദ്ധതികൾ തീരെ നടക്കരുതെന്ന വാശിയോടു കൂടിയാണ് ഗവൺമെന്റ് ജോലി ചെയ്യുന്നതെന്ന ഈ സോഷ്യൽ ജസ്റ്റസിന്റെ പാർലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി രേഖകൾ വെച്ചു കൊണ്ട് എംപി വ്യക്തമാക്കിയത്.

സോഷ്യൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം തന്നെ ഇല്ലാതാവുകയാണ്. ന്യൂനപക്ഷങ്ങൾക്ക് അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലീകരിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ ബജറ്റ് പ്രസംഗം ഏറ്റവും വലിയ നുണകളാണ്. ഏറ്റവും വലിയ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്.

നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നത് ന്യൂനപക്ഷങ്ങൾക്ക് കുഴിമാടങ്ങൾ ഉണ്ടാക്കുന്ന ജോലിയാണ്. അവർക്ക് സുരക്ഷിതത്വത്തിന്റെ ചിന്തകൾ പോലും വളരെ നിരാശയായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഇവിടെ ബജറ്റ് പ്രസംഗത്തിൽ ന്യൂനപക്ഷങ്ങളുടെ രാജ്യത്തിന്റെ പൊതുവായ കാര്യങ്ങൾ വിശദീകരിച്ച കൂട്ടത്തിൽ അവക്ക് ഭംഗി കൂട്ടാൻ ധനകാര്യ വകുപ്പ് മന്ത്രി മൂന്ന് കാവ്യശകലങ്ങൾ ബജറ്റ് പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

കേന്ദ്ര ബജറ്റ് എന്നും കേരളത്തിന് കൈപുള്ള്ള്ള അനുഭവമാണ് കൊടുത്തിട്ടുള്ളത്. ഈ പ്രാവശ്യവും അതു തന്നെയാണ്. കേരളത്തിന്റെ ബജറ്റ് വിഹിതം ഗണ്യമായി കുറച്ചു.

എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടത്തിയിട്ടുള്ളത് യു.പി ആവട്ടെ, ഉത്തരാഖണ്ഡ് ആവട്ടെ, ഹിമാചൽ, ഹരിയാന, ബീഹാർ എന്നിവിടങ്ങളിൽ ഡബിൾ പ്ലസ് നൽകിയപ്പോൾ കേരളത്തിന് മൈനസ് ആണ് നൽകിയിട്ടുള്ളത്. രാജ്യത്തിന്റെ പൊതുവായ വിഭവ ശേഷി പങ്കിടുമ്പോൾ നീതി ബോധം കാട്ടേണ്ടത് നിങ്ങളുടെ ബാധ്യതയിൽപ്പെട്ടതാണ്. അത് നിങ്ങൾ കാണിക്കുന്നില്ല. ഇ.ടി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP