Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഈ പ്രായത്തിലും കാര്യങ്ങൾ ചെയ്യാൻ ദേഹബലവും ആത്മബലവും ഉണ്ട്'; ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും ഇ ശ്രീധരൻ; മെട്രോമാന്റെ ഉറപ്പ് വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ

'ഈ പ്രായത്തിലും കാര്യങ്ങൾ ചെയ്യാൻ ദേഹബലവും ആത്മബലവും ഉണ്ട്'; ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും ഇ ശ്രീധരൻ; മെട്രോമാന്റെ ഉറപ്പ് വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യുമെന്നായിരുന്നു പാർട്ടി നേതൃത്വത്തിനും അണികൾക്കും ശ്രീധരൻ നൽകിയ ഉറപ്പ്.

67 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരാൻ സാധിച്ചതിൽ അത്ഭുതം തോന്നുന്നു. ഇക്കാലത്തിനിടയിൽ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ചെയ്ത് സമർപ്പിക്കാൻ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങൾ ചെയ്യാൻ ദേഹബലവും ആത്മബലവും ഉണ്ട്. കേരളത്തിനു വേണ്ടി ചെയ്യാൻ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യും, ഇ. ശ്രീധരൻ പറഞ്ഞു.ശംഖുമുഖത്ത് നടക്കുന്ന സമാപന സമ്മളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP