Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പിനൊപ്പം വീട്ടിലെ 'കൃഷി വകുപ്പ്'; മന്ത്രി ഇ.പി ജയരാജന്റെ പാപ്പിനിശേരി അരോളിയിലെ പുരയിടം പച്ചക്കറിയും പാലും മുതൽ ജൈവ വളങ്ങൾ കൊണ്ട് വരെ സമ്പന്നം; ഒരേക്കർ സ്ഥലത്ത് വിവിധയിനം മാവുകൾ മുതൽ സപ്പോട്ടയും പേരയും വരെ; അടുത്തുള്ള സൊസൈറ്റിക്ക് നിത്യേന നൽകുന്നത് 80 ലിറ്റർ വരെ പാൽ

സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പിനൊപ്പം വീട്ടിലെ 'കൃഷി വകുപ്പ്'; മന്ത്രി ഇ.പി ജയരാജന്റെ പാപ്പിനിശേരി അരോളിയിലെ പുരയിടം പച്ചക്കറിയും പാലും മുതൽ ജൈവ വളങ്ങൾ കൊണ്ട് വരെ സമ്പന്നം; ഒരേക്കർ സ്ഥലത്ത് വിവിധയിനം മാവുകൾ മുതൽ സപ്പോട്ടയും പേരയും വരെ; അടുത്തുള്ള സൊസൈറ്റിക്ക് നിത്യേന നൽകുന്നത് 80 ലിറ്റർ വരെ പാൽ

മറുനാടൻ ഡെസ്‌ക്‌

പാപ്പിനിശ്ശേരി: കേരളത്തിന്റെ വ്യവസായ വകുപ്പാണ് ഇ.പി ജയരാജൻ കൈകാര്യം ചെയ്യുന്നതെങ്കിൽ വീട്ടിലെത്തിയാൽ കൃഷി വകുപ്പ് മന്ത്രിയാണ്. മന്ത്രിയുടെ പാപ്പിനിശേരിയിലെ അരോളിയിലുള്ള പുരയിടത്തിൽ ചെന്നാൽ കാണാൻ സാധിക്കുന്നത് പച്ചക്കറിയും പാലും കൃഷിക്ക് ആവശ്യമുള്ള ജൈവ വളങ്ങളും അടക്കമുള്ള സമ്പൂർണ 'കൃഷി പാക്കേജാണ്'. ഒരേക്കർ വിസ്തൃതയിലുള്ള സ്ഥലത്ത് മത്തൻ, ഇളവൻ, വെള്ളരി, വെണ്ട, പടവലം, കക്കിരി, പാവയ്ക്കാ, ചീര, മുളക്, കാബേജ്, കോളിഫ്‌ളവർ, പയർ തുടങ്ങി എല്ലാ പച്ചക്കറികളുമുണ്ട്.

മാത്രമല്ല പൂവനും നേന്ത്രനും അടക്കമുള്ള വാഴയിനങ്ങളും പേരയും സപ്പോട്ടയും മുതൽ വ്യ്ത്യസ്ഥ ഇനങ്ങളിൽപെട്ട മാവകളും ഇവിടെയുണ്ട്. പശുക്കളും ആടുകളും മേയുന്ന ചെറു ഫാമും കാണേണ്ട കാഴ്‌ച്ചയാണ്. നിത്യേന 75-80 ലിറ്റർ വരെ പാൽ തൊട്ടടുത്ത പാൽ സൊസൈറ്റിക്ക് നൽകുന്നുണ്ട്. പാപ്പിനിശ്ശേരി കൃഷിഭവൻ മുഖേനയാണ് കൃഷിക്കാവശ്യമായ വിത്ത്, വളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊരുക്കിയത്. ഈ വർഷം എംഎ‍ൽഎ.മാർക്ക് വീടുകളിൽ മാതൃകാ ജൈവപച്ചക്കറി തോട്ടം ഒരുക്കാനുള്ള പദ്ധതിയും കൃഷിവകുപ്പ് ആവിഷ്‌കരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മന്ത്രിയുടെ വീട്ടിലെ കൃഷി.

മന്ത്രിയുടെ ഭാര്യ പി.കെ. ഇന്ദിരയാണ് കൃഷിക്ക് മേൽനോട്ടം. 18 വർഷമായി ഇവിടെ കൃഷിയുണ്ട്. ഞായറാഴ്ച രാവിലെ മന്ത്രി ജയരാജൻ വീട്ടുപറമ്പിലെ വിളവെടുപ്പ് നടത്തി. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണൻ, ജില്ലാ കൃഷി അസി. ഡയറക്ടർ മിനി പി. ജോൺ, കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടർ പി. ജയരാജൻ, പാപിനിശ്ശേരി കൃഷിഓഫീസർ യു. പ്രസന്നൻ, പഞ്ചായത്തംഗങ്ങളായ ടി.വി. രാജീവൻ, കോട്ടൂർ ഉത്തമൻ, മറ്റു കൃഷിഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP