Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണക്കടത്ത് കേസിൽ സമഗ്രമായ അന്വേഷണം വേണം; കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്നും മന്ത്രി ഇ.പി ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മന്ത്രി ഇ.പി ജയരാജൻ. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ രാഷ്ട്രീയ പാർട്ടികളിൽ ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അത് ബിജെപിക്കാണ്. സന്ദീപ് നായരും ബിജെപിയും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സന്ദീപ് കുമ്മനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളടക്കം ഫേസ്‌ബുക്കിലുണ്ടെന്ന് ഇ.പി ജയരാജൻ പറഞ്ഞു.

ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ലോകത്തിന് മുന്നിൽ മാതൃകയായിരിക്കുകയാണ് കേരളം. ഇത്തരം ഒരു ഘട്ടത്തിൽ സർക്കാറിന്റെ ജനപ്രീതി തകർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP