Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിബി വയലിൽ നടത്തിയ മെഡിക്കൽ സീറ്റ് പണം തട്ടിപ്പ്: ആര്യാടൻ ഷൗക്കത്തിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു

സിബി വയലിൽ നടത്തിയ മെഡിക്കൽ സീറ്റ് പണം തട്ടിപ്പ്: ആര്യാടൻ ഷൗക്കത്തിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ആര്യടാൻ ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നു. രാവിലെ പത്തുമണിയോടെയാണ് ഷൗക്കത്ത് കോഴിക്കോട് ഇ.ഡി ഓഫീസിൽ ഹാജരായത്. ഇത് രണ്ടാം തവണയാണ് ഇ.ഡി ഷൗക്കത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്.

മേരിമാതാ എജ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനായ സിബി വയലിൽ നടത്തിയ വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പിലാണ് ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും വിളിച്ചുവരുത്തിയത്.

സിബി വയലിൽ ആര്യാടൻ ഷൗക്കത്ത് രക്ഷാധികാരിയായ സംഗീതപരിപാടിക്ക് 40 ലക്ഷം രൂപ നൽകിയിരുന്നുവെന്നാണ് ആക്ഷേപം. എന്നാൽ പണമിടപാട് ഇല്ലെന്നും പാട്ടുൽസവത്തിന്റെ വിശദമായ ഓഡിറ്റ് റിപ്പോർട്ട് ഇ.ഡിക്ക് നൽകുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP