Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യമായ ഇ. ചന്ദ്രശേഖരൻ നായർക്ക് കേരളം വിടനൽകി; ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്‌കാരം; ആറു പതിറ്റാണ്ടുകളുടെ കർമ്മഭൂമിയായ തലസ്ഥാന നഗരത്തിൽ അന്ത്യവിശ്രമം

കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യമായ ഇ. ചന്ദ്രശേഖരൻ നായർക്ക് കേരളം വിടനൽകി; ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്‌കാരം; ആറു പതിറ്റാണ്ടുകളുടെ കർമ്മഭൂമിയായ തലസ്ഥാന നഗരത്തിൽ അന്ത്യവിശ്രമം

തിരുവനന്തപുരം: രാഷ്ട്രീയ- ഭരണ രംഗങ്ങളിൽ വിനയത്തിന്റെയും സൗമ്യതയുടെയും സാന്നിദ്ധ്യമായിരുന്ന മുതിർന്ന സിപിഐ നേതാവ് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്‌കരിച്ചു. കവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിൽ നിന്ന് പ്രത്യേക ആംബുലൻസിൽ വിലാപയാത്രയായി മൃതദേഹം ശാന്തികവാടത്തിൽ എത്തിച്ചപ്പോൾ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.

ആറു പതിറ്റാണ്ടുകളുടെ കർമ്മഭൂമിയായ തലസ്ഥാന നഗരത്തിൽ തന്നെയാണ് അദ്ധേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. രാവിലെ 9 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശീതീകരണ സംവിധാനത്തിൽ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം നേരെ എം.എൻ സ്മാരകത്തിൽ എത്തിച്ചു. രാവിലെ 10 മണിയോടെ പൊതുദർശനത്തിനു വെച്ച ഭൗതിക ദേഹത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎ‍ൽഎമാർ, പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ അന്തിമോപചാരമർപ്പിച്ചു.

12 മണിയോടെ പണ്ഡിറ്റ്‌സ് കോളനിയിലെ വസതിയിലേക്ക് കൊണ്ടുപോയി. കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും അന്ത്യശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ വിലാപയാത്രയായി തൈക്കാട് ശാന്തി കവാടത്തിലെത്തിക്കുകയായിരുന്നു. മൂന്നു മണിക്ക് സംസ്‌കാരച്ചടങ്ങുകൾ നടത്തി. സംസ്‌കാര ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ തന്നെ ശാന്തികവാടത്തിലെത്തിയിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, രാമചന്ദ്രൻകടന്നപ്പള്ളി, മാത്യു.ടി.തോമസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ എം.വിജയകുമാർ, മുല്ലക്കര രത്നാകരൻ, ബിനോയ് വിശ്വം, സിപിഐ നേതാക്കളായ ഡി.രാജ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ആറ് ദിവസമായി ശ്രീചിത്രാ മെഡിക്കൽ സെന്ററിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്ഥിതി വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുടുംബാംഗങ്ങളും സിപിഐ സംസ്ഥാന നേതാക്കളും മരണസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP