Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റ തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകുമെന്ന് റവന്യു മന്ത്രി; ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമല്ലെങ്കിലും വിയോജിപ്പുള്ളവർ കാരണം ബോധിപ്പിക്കണമെന്നും ഇ ചന്ദ്രശേഖരൻ

ഒറ്റ തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകുമെന്ന് റവന്യു മന്ത്രി; ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമല്ലെങ്കിലും വിയോജിപ്പുള്ളവർ കാരണം ബോധിപ്പിക്കണമെന്നും ഇ ചന്ദ്രശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. ഒറ്റ തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, എന്നാൽ, വിയോജിക്കുന്നവർ കാരണം അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾക്ക് അംഗീകാരം നൽകി കൊണ്ട് ഇന്നലെയാണ് സർക്കാർ ഉത്തരവിറക്കിയത്. ഭൂരേഖകളും ആധാർ നമ്പറും റവന്യു സോഫ്റ്റ് വെയറായ റിലീസിൽ ബന്ധിപ്പിക്കുന്നതിലൂടെ ഭൂമി ഇടപാടുകൾക്ക് സുത്യാര്യത വരികയും തട്ടിപ്പുകൾ കുറക്കുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം. വ്യക്തിക്ക് കൈവശം വയ്ക്കാനാകുക പരമാവധി ഏഴര ഏക്കർ ഭൂമിയാണ്. വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾക്ക് ആധാർ ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറും. പരിധിയിൽ കഴിഞ്ഞ് ഭൂമിയുള്ളവർക്ക് പിടിവീഴും.

എന്നാൽ, എന്ന് മുതൽ നടപടികൾ തുടങ്ങും എന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിനായുള്ള നടപടികൾ നിലവിലെ ഭൂമി രജിസ്‌ട്രേഷനെ ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. സോഫ്റ്റ് വെയർ പരിഷ്‌ക്കരിച്ചതിന് ശേഷം ഭൂവുടമകൾക്കായി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കും.

ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താനാകും. നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്. കൂടുതൽ അംഗങ്ങളുള്ള കുടുംബമെങ്കിൽ പരമാവധി 20 ഏക്കർ വരെയും അനുവദിക്കും. ഒറ്റ തണ്ടപ്പേർ തയാറാക്കുന്നതിനു മുന്നോടിയായി ഭൂവുടമകളുടെ ആധാർ നമ്പർ, റവന്യു വകുപ്പിന്റെ റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. ആധാർ നമ്പർ മാത്രമാണു ശേഖരിക്കുന്നതെന്നും ആധാറിലെ മറ്റു വിവരങ്ങൾ എവിടെയും സൂക്ഷിക്കില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. ചില വില്ലേജുകളിൽ ആധാർ വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും സർക്കാർ ഉത്തരവു ലഭിക്കാത്തതിനാൽ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിട്ടില്ല.

നിലവിൽ സംസ്ഥാനത്തെ ഓരോ വില്ലേജിലെയും ഭൂമി വിവിധ ബ്ലോക്കുകളായാണു തിരിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ഒരേ വില്ലേജിൽ പല ബ്ലോക്കുകളിൽ ഭൂമിയുണ്ടെങ്കിൽ പോലും തണ്ടപ്പേരുകൾ വ്യത്യസ്തമായിരുന്നു. ഇനി ഇതു മാറും. ഭൂമി വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണു നടപടികൾ. സംസ്ഥാനത്തു നിലവിൽ 2 കോടി തണ്ടപ്പേരുകളെങ്കിലും ഉള്ളതായാണ് അനുമാനം. ഇതിൽ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഒട്ടേറെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP